Body Odour Remedies: വിയർപ്പ്നാറ്റം കൊണ്ട് പൊറുതി മുട്ടിയോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ
Remedies to Stop Body Odour from Sweating: വിയർക്കുന്നത് നല്ലതാണെങ്കിലും അമിതമായ വിയർപ്പ് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു. അതിനാൽ, വിയർപ്പ്നാറ്റം അകറ്റി നിർത്താനുള്ള ചില പൊടിക്കൈകൾ നോക്കാം.

പലരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ് വിയർപ്പ്നാറ്റം. ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും ശരീരത്തിലെ താപനില നിയന്ത്രിക്കാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും അമിതമായ വിയർപ്പ് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു. അതിനാൽ, വിയർപ്പ്നാറ്റം മാറാനുള്ള ചില പൊടിക്കൈകൾ നോക്കാം. (Image Credits: Pexels)

കുളികഴിഞ്ഞ ശേഷം അല്പം ബേക്കിങ് സോഡ വെള്ളത്തിൽ കലർത്തി കക്ഷത്തിൽ പുരട്ടുക. തുടർന്ന് ടവ്വൽ കൊണ്ട് തുടച്ച് വൃത്തിയാക്കാം. ഇത് ദിവസം മുഴുവൻ വിയർപ്പ്നാറ്റത്തെ അകറ്റി നിർത്താൻ സഹായിക്കും. (Image Credits: Pexels)

കുളികഴിഞ്ഞ ശേഷം വെള്ളരിക്ക കഷ്ണങ്ങൾ ഉപയോഗിച്ച് കക്ഷങ്ങളിൽ തടവുന്നതും ശരീര ദുര്‍ഗന്ധം തടയാന്‍ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ബാക്റ്റീരിയയെ അകറ്റി നിർത്തുകയും ചെയ്യും. (Image Credits: Pexels)

ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കൊണ്ടും ശരീരത്തിൽ ദുർഗന്ധമുണ്ടാകും. അതുകൊണ്ട് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും വേനകാലത്ത്. (Image Credits: Pexels)

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. ആന്റി ഓക്‌സിഡന്റ്, കാല്‍സ്യം, വൈറ്റമിന്‍ എ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുക. (Image Credits: Pexels)

കുളിക്കുന്ന വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതും ശരീര ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നൽകുന്നു. (Image Credits: Pexels)