AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Price: മുട്ട വില കത്തിക്കയറും, പണിതരുന്നത് ക്രിസ്മസ്

Egg Price Hike in Kerala: മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് സൂചന.

nithya
Nithya Vinu | Published: 23 Nov 2025 20:06 PM
വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി എന്നിവയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മുട്ട വില ഉയരുന്നു. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (Photos Credit: Getty Image)

1 / 5
ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് വില. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. (Photos Credit: Getty Image)

2 / 5
ശബരിമല സീസണിൽ സാധാരണയായി വില കുറയുകയാണെങ്കിൽ ഇത്തവണ വില കൂടുകയാണ് ചെയ്തത്. ഡിസംബർ മാസത്തിൽ മുട്ട വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ക്രിസ്മസ് സീസൺ പ്രമാണിച്ച് കേക്ക് നിർമാണം സജീവമാകുന്നതാണ് ഇതിന് കാരണം. (Photos Credit: Unsplash)

3 / 5
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമാണ് നാമക്കൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് നാമക്കലിൽ മുട്ട വില 5.70 രൂപയിൽ കൂടുന്നത്. ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. (Photos Credit: Unsplash)

4 / 5
മുട്ടവില ഉയര്‍ന്നതോടെ കേരളത്തിലെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് മുട്ട അടങ്ങിയ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. (Photos Credit: Unsplash)

5 / 5