Mutual Funds 2026: 2026ല്‍ സ്‌മോള്‍ ക്യാപില്‍ നിക്ഷേപിക്കണോ? ഈ വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിക്കാം | expert advice for those planning to invest in small-cap stocks in 2026 Malayalam news - Malayalam Tv9

Mutual Funds 2026: 2026ല്‍ സ്‌മോള്‍ ക്യാപില്‍ നിക്ഷേപിക്കണോ? ഈ വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിക്കാം

Published: 

28 Dec 2025 | 01:08 PM

Small-Cap Investment 2026: മറ്റ് ഫണ്ടുകളെ അപേക്ഷിച്ച് സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇപ്പോഴും വളരെ പിന്നിലാണ്. ഏഴ് ശതമാനം റിട്ടേണ്‍ സ്‌മോള്‍ക്യാപ് നല്‍കിയപ്പോള്‍, മൈക്രോക്യാപ് നല്‍കിയത് 19 ശതമാനം റിട്ടേണാണ്.

1 / 52025ല്‍ ഓഹരി വിപണിയില്‍ സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ നേരിട്ടത് ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം ഇടിവാണ്. സ്‌മോള്‍ക്യാപ്, മൈക്രോക്യാപ് ഓഹരികള്‍ 2025ല്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ സമ്മാനിച്ചത് റെക്കോഡ് നേട്ടം. 2026ല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ക്ക് ഉപദേശം നല്‍കുകയാണ് രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റ് വിദഗ്ധര്‍. (Image Credits: Getty Images)

2025ല്‍ ഓഹരി വിപണിയില്‍ സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ നേരിട്ടത് ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം ഇടിവാണ്. സ്‌മോള്‍ക്യാപ്, മൈക്രോക്യാപ് ഓഹരികള്‍ 2025ല്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ സമ്മാനിച്ചത് റെക്കോഡ് നേട്ടം. 2026ല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ക്ക് ഉപദേശം നല്‍കുകയാണ് രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റ് വിദഗ്ധര്‍. (Image Credits: Getty Images)

2 / 5

മറ്റ് ഫണ്ടുകളെ അപേക്ഷിച്ച് സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇപ്പോഴും വളരെ പിന്നിലാണ്. ഏഴ് ശതമാനം റിട്ടേണ്‍ സ്‌മോള്‍ക്യാപ് നല്‍കിയപ്പോള്‍, മൈക്രോക്യാപ് നല്‍കിയത് 19 ശതമാനം റിട്ടേണാണ്. എന്നാല്‍ 2026ല്‍ ഈ സ്ഥിതി മാറുമെന്നും പരിചയ സമ്പന്നരായ നിക്ഷേപകര്‍ വഴി സ്‌മോള്‍ക്യാപ് ഉയരുമെന്നുമാണ് ആംബിറ്റ് ഗ്ലോബല്‍ പ്രൈവറ്റ് ക്ലയന്റിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് സുനില്‍ ശര്‍മ പറയുന്നത്.

3 / 5

2026ല്‍ സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് യുടിഐ എഎംസിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫണ്ട് മാനേജറുമായ വി ശ്രീവത്സ വ്യക്തമാക്കുന്നത്. ലാര്‍ജ് ക്യാപ് സൂചികകള്‍ വീണ്ടെടുക്കതിന് നേതൃത്വം നല്‍കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

4 / 5

എന്നാല്‍ സ്‌മോള്‍ക്യാപ് ഓഹരികളിലെ അപകടസാധ്യത പൂര്‍ണമായും മാറിയിട്ടില്ലെന്നും മുന്‍ വര്‍ഷങ്ങളിലെ നഷ്ടം കുറഞ്ഞിട്ടുണ്ടെന്നും കൊട്ടക് മഹീന്ദ്ര എഎംസി മാനേജിങ് ഡയറക്ടര്‍ നിലേഷ് ഷാ മുന്നറിയിപ്പ് നല്‍കുന്നു.

5 / 5

സ്‌മോള്‍ക്യാപിന്റെ അപകട സാധ്യതകള്‍ കുറഞ്ഞതായാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. അതിനാല്‍ തന്നെ 2026ല്‍ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഹീലിയോസ് മ്യൂച്വല്‍ ഫണ്ട് സിഇഒ ദിന്‍ഷ ഇറാനി പറഞ്ഞു.

2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ