Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Roberto Martinez Fires Back at Critics Over Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തുണച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബർട്ടോ മാർട്ടിനസ് രംഗത്തെത്തി. മത്സരത്തിൽ റൊണാൾഡോയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്ന് മാര്‍ട്ടിനസ്.

ഫിഫ ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിന് നിരാശയായിരുന്നു ഫലം. വിജയപ്രതീക്ഷയുമായെത്തിയ പോര്‍ച്ചുഗലിനെ കോംഗോ 1-1ന് സമനിലയില്‍ തളച്ചു. 90 മിനിറ്റും ഗ്രൗണ്ടിലുണ്ടായിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒന്നും ചെയ്യാനായില്ല. റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു (Image Credit Source: PTI).

എന്നാല്‍ റൊണാള്‍ഡോയെ പിന്തുണച്ച് പരിശീലകന്‍ റോബർട്ടോ മാർട്ടിനസ് രംഗത്തെത്തി. മത്സരത്തിൽ റൊണാൾഡോയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. പോർച്ചുഗൽ പോരാടുന്ന വേളയിൽ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്ന് മാര്‍ട്ടിനസ് പറഞ്ഞു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനെ പുറത്താക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോര്‍ച്ചുഗല്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് റൊണാള്‍ഡോ. കോംഗോയ്‌ക്കെതിരെ ആറാം മിനിറ്റിൽ ജോവോ നെവെസ് നേടിയ ഗോളിലൂടെ പോർച്ചുഗൽ ശക്തമായ തുടക്കമാണ് കാഴ്ചവെച്ചത്. മേധാവിത്വം മത്സരത്തിലുടനീളം നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. പന്ത് കൈവശം വെക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചതിനാല്‍ ഡിആർ കോംഗോയ്ക്ക് പ്രതിരോധം ശക്തമാക്കാൻ അവസരം ലഭിച്ചുവെന്നും മാർട്ടിനസ് പറഞ്ഞു.

"വളരെ വളരെ മികച്ച രീതിയിലാണ് കളി തുടങ്ങിയത്. ഗോൾ നേടിയ നിമിഷം സാധാരണയായി മത്സരത്തിന്റെ നിയന്ത്രണം നിലനിർത്താനും രണ്ടാമതൊരു ഗോളിനായി ശ്രമിക്കാനും സഹായിക്കേണ്ടതാണ്. എന്നാൽ ഇവിടെ അത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്"-മത്സരശേഷം പോര്‍ച്ചുഗീസ് പരിശീലകന്‍ പറഞ്ഞു.

കോംഗോയ്‌ക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും അടുത്ത മത്സരത്തില്‍ റൊണാള്‍ഡോ ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗ്രൂപ്പ് കെ-യിലെ പോർച്ചുഗലിന്റെ അടുത്ത മത്സരം വരുന്ന ചൊവ്വാഴ്ചയാണ്. ഉസ്ബെക്കിസ്ഥാനാണ് എതിരാളികള്‍. ഹൂസ്റ്റണിലാണ് മത്സരം.