AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pathanamthitta Rain Alert: ‘പത്തനംതിട്ടയിൽ ജാ​ഗ്രത തുടരണം, ഇന്ന് രാത്രിയും മിന്നൽപ്രളയ സാധ്യത’: പി സി വിഷ്ണുനാഥ്

Pathanamthitta Rain Alert Update: ഇന്ന് രാത്രിയും പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനാണ് നീക്കം. മഴ മാറാതെ നിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

Pathanamthitta Rain Alert: ‘പത്തനംതിട്ടയിൽ ജാ​ഗ്രത തുടരണം, ഇന്ന് രാത്രിയും മിന്നൽപ്രളയ സാധ്യത’: പി സി വിഷ്ണുനാഥ്
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Aug 2026 | 08:58 PM

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥിൻ്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയും പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനാണ് നീക്കം. മഴ മാറാതെ നിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ALSO READ: തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് തോരെ മഴ

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാളെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഴ ശക്തമായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം അത്തരം പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതാണ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു. അതുപോലെ നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിൽ ഉള്ളവർ ജാ​ഗ്രത പാലിക്കണം.

സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ഓഗസ്റ്റ് 3, തിങ്കൾ) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴയിലെ ചെങ്ങന്നൂർ, കൂട്ടനാട് താലൂക്ക് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് ജില്ലകളിൽ മഴ രാത്രിയിലും തുടരുകയാണെങ്കിൽ അവധി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

English Summary:

Pathanamthitta Rain Alert And possibility Of Slight flood at Night says Minister PC Vishnunath. Also Rain Tomorrow Weather Update And Rain Affeted Areas. Several Districts Colloctor Announces Holiday For Schools.

Follow Us