എസിയും കൂളറും വേണ്ട! എത്ര ചൂടിലും വീടിനുള്ളിൽ തണുപ്പ് വേണോ; വളരെ ഈസി ഇങ്ങനെ ചെയ്തോ | Find The easy ways to keep the home cool Natural without using AC And Air Cooler Malayalam news - Malayalam Tv9

Home Cooling Tips: എസിയും കൂളറും വേണ്ട! എത്ര ചൂടിലും വീടിനുള്ളിൽ തണുപ്പ് വേണോ; വളരെ ഈസി ഇങ്ങനെ ചെയ്തോ

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 11:37 PM

Easy Way To Cool Home: എസിയും കൂളറും ഉണ്ടെങ്കിലും കറൻ്റ് ബില്ലിനെ പേടിച്ച് ഇവ ഉപയോ​ഗിക്കാൻ മടിക്കുന്നവരാണ് പലരും. എസിയും കൂളറും ഉപയോ​ഗിക്കാതെ തന്നെ നമ്മുടെ വീടിനകം തണുപ്പിക്കാൻ ചില പൊടികൈകളുണ്ട്. ഏത് കൊടും ചൂടിലും അതിനെ തരണം ചെയ്യാൻ ഇത്തരം വിദ്യകൾ ധാരാളമാണ്. കൃത്യമായി ചെയ്താൽ രാത്രിയും പകലും വീടിനുള്ളിൽ തണുപ്പ് നിലനിർത്താനാകും. എസി ഇല്ലാതെയും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കുന്ന ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

1 / 6
കൊടും വേനലിൽ വെന്തുരികിയാണ് നമ്മൾ പലരും ഓരോ ദിവസവും തള്ളിവിടുന്നത്. ചൂടിനെ അതിജീവിക്കാൻ പലരും എസിയും എയർ കൂളറുമൊക്കെയാണ് ആശ്രയിക്കുന്നത്. എന്നാൽ എസിയും കൂളറുമൊക്കെ എല്ലാ വീടുകളിലും ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടെങ്കിൽ തന്നെ കറൻ്റ് ബില്ലിനെ പേടിച്ച് ഇവ ഉപയോ​ഗിക്കാൻ മടിക്കുന്നവരാണ് പലരും. (Image Credit Source: Getty Images)

2 / 6
എസിയും കൂളറും ഉപയോ​ഗിക്കാതെ തന്നെ നമ്മുടെ വീടിനകം തണുപ്പിക്കാൻ ചില പൊടികൈകളുണ്ട്. ഏത് കൊടും ചൂടിലും അതിനെ തരണം ചെയ്യാൻ ഇത്തരം വിദ്യകൾ ധാരാളമാണ്. കൃത്യമായി ചെയ്താൽ രാത്രിയും പകലും വീടിനുള്ളിൽ തണുപ്പ് നിലനിർത്താനാകും. എസി ഇല്ലാതെയും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കുന്ന ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

3 / 6
ജനലുകൾ തുറക്കുന്നത്: നമ്മളിൽ പലരുടെയും തെറ്റിദ്ധാരണയാണ് ചൂട് സമയത്ത് എപ്പോഴും ജനലുകൾ തുറന്നിട്ടാൽ വീടിനുള്ളിൽ തണുപ്പ് ഉണ്ടാകുമെന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ രീതിയാണ്. നിങ്ങൾ പകൽ സമയത്ത് ജനാലകൾ തുറന്നിട്ടാൽ, ചൂട് വായു വീടിനുള്ളിലേക്ക് കയറാൻ ഇത് കാരണമാകും. ഇത് മുറിക്കുള്ളിൽ കൂടുതൽ ചൂട് നിലനിർത്തുകയും ചെയ്യും.

4 / 6
തുറക്കേണ്ടത്: രാവിലെ അഞ്ച് മുതൽ എട്ട് വരെയും, വൈകിട്ട് ആറിന് ശേഷവുമാണ് ശരിക്കും ജനലുകൾ തുറന്നിടേണ്ടത്. ഈ സമയത്ത് ചൂട് കുറവായതിനാൽ ജനാലകൾ തുറന്നിടുന്നത് തന്നെയാണ് നല്ലത്. ഏകദേശം ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയുള്ള സമയത്ത് ജനലുകൾ അടച്ച് കർട്ടനുകൾ ഇട്ടിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നത് ഏറ്റവും നല്ല എളുപ്പവഴിയാണ്.

5 / 6
ഐസ് കട്ടകൾ: പൊതുവെ ചൂടുള്ളപ്പോൾ സീലിംങ് ഫാനിൽ നിന്ന് ചൂടുള്ള കാറ്റാണ് കിട്ടുന്നത്. കാരണം ചൂടത്ത് ചുട്ടുപൊള്ളി കിടക്കുന്ന മേൽക്കൂരയിൽ നിന്നുള്ള ചൂടും ഫാനിൻ്റെ കാറ്റിനെ സ്വാധീനിക്കുന്നു. എന്നാൽ ഒരു ബൗളിൽ ഐസ് കട്ട എടുത്ത് സീലിംഗ് ഫാനിന് താഴെയോ ടേബിൾ ഫാനിന് മുന്നിലോ വയ്ക്കുക. ഈ കാറ്റ് ഐസിൽ തട്ടുമ്പോൾ മുറിക്കുള്ളിലേക്ക് തണുത്ത കാറ്റ വരാൻ തുടങ്ങും.

6 / 6
ഇൻഡോർ പ്ലാൻ്റ്: വീടിനുള്ളിൽ വയ്ക്കാൻ പറ്റുന്ന ചെടികൾ ധാരാളമുണ്ട്. അത്തരം ചെടികൾ കണ്ടെത്തി അവ വീടിനുള്ളിൽ പരിചരിക്കുന്നത് ചൂട് കുറയ്ക്കാൻ സാധിക്കും. സ്നേക്ക് പ്ലാൻ്റ്, അലോവേര, മണി പ്ലാൻ്റ് എന്നിവ വീടിനുള്ളിൽ വെക്കുന്നത് വായു ശുദ്ധീകരിക്കാനും തണുപ്പ് നൽകാനും സഹായിക്കും. എന്നാൽ ഇഴ ജെന്തുക്കളുടെ ശല്യമുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

Follow Us
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി