Calcium: പാൽ കുടിക്കാൻ മടിയാണോ? കാത്സ്യം കിട്ടാൻ ഇവ കഴിച്ചാലും മതി
Calcium Rich Foods: ശരീരത്തിന് വളരെ പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇവ അനിവാര്യമാണ്. കാത്സ്യത്തിന്റെ മികച്ച സ്രോതസ്സാണ് പാൽ. എന്നാൽ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പകരക്കാരായി മറ്റ് ചില ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്.

ബദാമാണ് പട്ടികയിൽ ആദ്യത്തേത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം ഇതിലുണ്ടെന്നാണ് കണക്ക്. (Image Credit: Getty Images)

പാലിന് പകരം ഫിഗ്സ് അഥവാ അത്തിപ്പഴവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാൻ സഹായിക്കും. അതുപോലെ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഓറഞ്ചും കഴിക്കാവുന്നതാണ്. (Image Credit: Getty Images)

ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സാല്‍മണ്‍ ഫിഷിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. (Image Credit: Getty Images)

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. ചീസിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. (Image Credit: Getty Images)

കാത്സ്യം അതുപോലെ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് സോയാ പാൽ. ചിയ വിത്തുകളിൽ ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും അടങ്ങിയിട്ടുണ്ട്. (Image Credit: Getty Images)