Fridge Door Storage Tips: ഫ്രിഡ്ജിന്റെ വാതിലിലാണോ ഇവ സൂക്ഷിക്കുന്നത്? ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
Foods Not to Store in Fridge Door: ചില ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിക്കരുത്. അവ ഏതെല്ലാമാണെന്നും അതിനുള്ള കാരണം എന്താണെന്നും നോക്കാം.

മിക്കവരും ഫ്രിഡ്ജ് തുറന്ന് പെട്ടെന്ന് സാധനങ്ങൾ വയ്ക്കുന്നത് ഫ്രിഡ്ജിന്റെ വാതിലിൽ ആയിരിക്കും. പ്രത്യേകിച്ചും പാലും മുട്ടയും വെള്ളവും ജ്യൂസുമെല്ലാം. എന്നാൽ, ചില ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിന്റെ വാതിലിൽ വയ്ക്കരുത്. കാരണം എന്താണെന്ന് നോക്കാം. (Image Credits: Pexels)

പാല് സാധാരണയായി ഫ്രിഡ്ജിന്റെ വാതിലിലാണ് വെക്കാറുള്ളത്. എന്നാൽ, ഓരോ തവണ ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുമ്പോഴും താപനിലയിൽ വ്യത്യാസം ഉണ്ടാകുമെന്നതിനാൽ പാല് പെട്ടെന്ന് കേടുവരാൻ സാധ്യത ഉണ്ട്. (Image Credits: Pexels)

ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട വയ്ക്കുന്നതും അത്ര നല്ലതല്ല. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുമ്പോള്‍ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം കാരണം ബാക്ടീരിയയുടെ വളര്‍ച്ച വർധിക്കുകയും ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. (Image Credits: Pexels)

വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിക്കരുത്. വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഇവയുടെ രുചിയും ഘടനയുമെല്ലാം മാറ്റുന്നു. (Image Credits: Freepik)

ജ്യൂസ് ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിച്ചാൽ അത് പെട്ടെന്ന് പുളിക്കാൻ സാധ്യത ഉണ്ട്. അതിനാൽ, ജ്യൂസിന്റെ രുചിയും പുതുമയും നിലനിർത്താൻ എപ്പോഴും ഫ്രിഡ്ജിന്റെ മറ്റ് അറകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. (Image Credits: Pexels)

മാംസം ഒരിക്കലും ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കരുത്. ബാക്റ്റീരിയയുടെ വളർച്ച തടയാൻ എപ്പോഴും തണുപ്പുള്ള അന്തരീക്ഷം ആവശ്യമാണ്. അതിനാൽ, ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കുമ്പോൾ മാസം പെട്ടെന്ന് കേടാകാനും ഭക്ഷ്യവിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്. (Image Credits: Pexels)