Vitamin C: ഓറഞ്ചിനെക്കാൾ പതിന്മടങ്ങ് വിറ്റാമിൻ സി; ഡയറ്റിൽ ഇവ ചേർത്തോളൂ…
Vitamin C Foods: വിറ്റമിൻ സി എന്നുകേൾക്കുമ്പോൾ ഓറഞ്ച് ആണ് ആദ്യം മനസ്സിൽ വരുന്നതെങ്കിലും, അതിനേക്കാൾ കൂടുതൽ ഗുണം നൽകുന്ന മറ്റു പല ഭക്ഷണങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ.....

ഒരു ഇടത്തരം ഓറഞ്ചിലുള്ളതിനേക്കാൾ മൂന്നിരട്ടി വൈറ്റമിൻ സി ചുവന്ന ക്യാപ്‌സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ കണ്ണുകളെ സംരക്ഷിക്കുന്ന വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ്. അതിനാൽ ചുവന്ന ക്യാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

പട്ടികയിൽ അടുത്തത് പേരയ്ക്ക ആണ് ഏകദേശം 247 മില്ലിഗ്രാം വിറ്റാമിൻ സിയാണ് ഇവയിൽ ഉള്ളത്. അതുപോലെ പോഷകങ്ങളുടെ കലവറയാണ് കിവി പഴം. ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി കിവിയിലുണ്ട്.

ബ്രോക്കോളി, സ്ട്രോബറി എന്നിവയിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചും ഉപയോഗിക്കാം. സ്ട്രോബറിയിൽ വൈറ്റമിൻ സിക്ക് പുറമെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്.

വിറ്റാമിൻ സി കിട്ടുന്നതിന് ഡയറ്റിൽ കാബേജും ഉൾപ്പെടുത്താം. ഉരുളക്കിഴങ്ങിലും (തൊലിയോടെ), തക്കാളിയിലും വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനേക്കാൾ പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ വൈറ്റമിൻ സി നേടാം.

വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികൾ കഴിക്കുമ്പോൾ അമിതമായി വേവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ സി ചൂട് തട്ടുമ്പോൾ പെട്ടെന്ന് നശിച്ചുപോകുന്ന ഒന്നാണ്. (Photo Credit: Getty Images)