AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Foods to boost immunity: മഴക്കാലരോഗങ്ങളെ തടയാം, പ്രതിരോധശേഷിക്കായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവ

Foods to boost immunity: മഴക്കാലമായാൽ ക്ഷണിക്കാതെ തന്നെ കടന്ന് വരുന്ന മറ്റൊരു അതിഥിയാണ് മഴക്കാല രോഗങ്ങളും. ഇവ തടയാൻ നമുക്ക് മതിയായ പ്രതിരോധ ശേഷി ആവശ്യമാണ്. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

nithya
Nithya Vinu | Updated On: 04 Jun 2025 13:48 PM
മഴക്കാലത്ത് ഇലക്കറികൾ കൂട്ടാൻ മടിവേണ്ട. ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണിത്. ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി, ഫോളേറ്റ്, സിങ്ക്, അയൺ എന്നിവ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കും.

1 / 5
മഴക്കാലത്ത് ഡയറ്റിൽ കശുവണ്ടിപ്പരിപ്പ് പോലുള്ള നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിലടങ്ങിയിട്ടുള്ള നട്സ്, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ രോ​ഗപ്രതിരോധ ശേഷി കൂട്ടുന്നു.

2 / 5
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ  ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ രോ​ഗങ്ങളെ തടയാനും പ്രതിരോധശേഷി കൂട്ടാനും സാധിക്കും.

3 / 5
ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രോ​ഗങ്ങളെ തുരത്തുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

4 / 5
ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായ വിത്താണ് മത്തങ്ങയുടേത്. സിങ്ക്, മ​ഗ്നീഷ്യം, വിറ്റാമിൻ ഇ തുടങ്ങിയവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

5 / 5