AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഗുജറാത്ത് ടൈറ്റന്‍സിനെ തരിപ്പണമാക്കിയത് ബുംറയുടെ യോര്‍ക്കര്‍ മാജിക്ക്‌

Jasprit Bumrah: സ്‌കോര്‍കാര്‍ഡ് മാത്രം നോക്കിയാല്‍ ബുംറയുടെ പ്രസക്തി മനസിലാകില്ല. പക്ഷേ, ബുംറ മത്സരത്തിലുണ്ടാക്കിയ ഇംപാക്ട് വളരെ പ്രസക്തമായിരുന്നു

jayadevan-am
Jayadevan AM | Published: 31 May 2025 10:35 AM
ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പരീക്ഷ പാസായപ്പോള്‍ നിര്‍ണായകമായത് ജസ്പ്രീത് ബുംറയുടെ പ്രകടനവും. രോഹിത് ശര്‍മയുടെയും (50 പന്തില്‍ 81), ജോണി ബെയര്‍സ്‌റ്റോയുടെയും (22 പന്തില്‍ 47) ബാറ്റിങ് കരുത്തില്‍ 228 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത് (Image Credits: PTI)

1 / 5
വര്‍ധിതവീര്യത്തോടെ പോരാടിയെങ്കിലും ഗുജറാത്തിന് 208 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 49 പന്തില്‍ 80 റണ്‍സെടുത്ത സായ് സുദര്‍ശനും, 24 പന്തില്‍ 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ഗുജറാത്തിന് പ്രതീക്ഷകള്‍ നല്‍കി.

2 / 5
മിക്ക മുംബൈ ബൗളര്‍മാരും ഗുജറാത്ത് ബാറ്റിങിന്റെ ചൂടറിഞ്ഞു. ഒരാള്‍ ഒഴികെ. ജസ്പ്രീത് ബുംറ. നാലോവറില്‍ 27 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്.

3 / 5
കിടിലന്‍ യോര്‍ക്കറില്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തതും ബുംറയായിരുന്നു. സ്‌കോര്‍കാര്‍ഡ് മാത്രം നോക്കിയാല്‍ ബുംറയുടെ പ്രസക്തി മനസിലാകില്ല. പക്ഷേ, ബുംറ മത്സരത്തിലുണ്ടാക്കിയ ഇംപാക്ട് വളരെ പ്രസക്തമായിരുന്നു.

4 / 5
വെറും 20 റണ്‍സിനാണ് ഗുജറാത്ത് തോറ്റത്. ബുംറയുടെ യോര്‍ക്കറുകള്‍ മുംബൈയെ എങ്ങനെ രക്ഷിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

5 / 5