ഒന്നുകിൽ മാച്ച് ഫിറ്റാണ്, അല്ലെങ്കിൽ മാച്ച് ഫിറ്റല്ല; ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം | Former Indian Player Sandeep Patil Criticizes Jasprit Bumrah For Taking Rest In Test Series Against England Malayalam news - Malayalam Tv9

Jasprit Bumrah: ഒന്നുകിൽ മാച്ച് ഫിറ്റാണ്, അല്ലെങ്കിൽ മാച്ച് ഫിറ്റല്ല; ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

Published: 

10 Aug 2025 | 07:24 PM

Sandeep Patil Against Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ. ഇംഗ്ലണ്ട് പര്യടനത്തിൽ ബ്രേക്കെടുത്തതിനെ തുടർന്നാണ് ബുംറയെ സന്ദീപ് പാട്ടീൽ വിമർശിച്ചത്.

1 / 5
ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ താരം. ഒന്നുകിൽ മാച്ച് ഫിറ്റാണ്, അല്ലെങ്കിൽ മാച്ച് ഫിറ്റല്ല എന്ന് മാത്രമാണെന്നും അതിനിടയിൽ ഒന്നില്ലെന്നും ഇന്ത്യയുടെ മുൻ താരം സന്ദീപ് പാട്ടീൽ പറഞ്ഞു. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന താരമാണ് ഇപ്പോൾ 68കാരനായ സന്ദീപ് പാട്ടീൽ. (Image Credits- PTI)

2 / 5
"ബിസിസിഐ എങ്ങനെയാണ് ഇതിനെയൊക്കെ അംഗീകരിക്കുന്നതെന്ന് എനിക്ക് അതിശയം തോന്നുന്നു. ക്യാപ്റ്റനെക്കാളും പരിശീലകനെക്കാളും മുഖ്യം ഫിസിയോ ആണോ? അതോ സെലക്ടർമാരോ? ഇനി സെലക്ഷൻ കമ്മറ്റി മീറ്റിംഗിൽ ഫിസിയോയും ഇരിക്കുന്നത് കാണുമോ?"- പാട്ടീൽ ചോദിച്ചു.

3 / 5
"ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്താൽ രാജ്യത്തിനായി മരിക്കാൻ തയ്യാറാവണം. നിങ്ങൾ ഒരു പോരാളിയാണ്. സുനിൽ ഗവാസ്കർ അഞ്ച് ദിവസവും ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. കപിൽ ദേവ് നിരന്തരം പന്തെറിയുന്നതും നെറ്റ്സിൽ ഞങ്ങൾക്ക് പന്തെറിയുന്നതും കണ്ടിട്ടുണ്ട്."

4 / 5
"അവർ ഒരിക്കലും ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അവരുടെ കരിയർ 16 വർഷത്തിലധികമുണ്ടായിരുന്നു. 1981ൽ തലയിലുണ്ടായ പരിക്കിന് ശേഷവും ഞാൻ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയില്ല."- സന്ദീപ് പാട്ടിൽ വിശദീകരിച്ചു.

5 / 5
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളിലാണ് ബുംറ കളിച്ചത്. രണ്ടാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്ന് വർക്ക്ലോഡ് മാനേജ്മെൻ്റ് പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. പരമ്പരയിൽ ഒരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിക്കുകയും ചെയ്തു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ