ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ പോര്‍ച്ചുഗല്‍; മുന്‍ ഐപിഎല്‍ താരം ക്യാപ്റ്റന്‍ | Former IPL and Australian all-rounder Moises Henriques named Portugal T20 world cup qalifier captain Malayalam news - Malayalam Tv9

ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ പോര്‍ച്ചുഗല്‍; മുന്‍ ഐപിഎല്‍ താരം ക്യാപ്റ്റന്‍

Published: 

11 Aug 2026 | 08:20 PM

Moises Henriques appointed Portugal captain : ഐസിസി ടി20 ലോകകപ്പ് യൂറോപ്പ് സബ്-റീജിയണൽ ക്വാളിഫയർ സി മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ്‌ 39-കാരനായ മോയിസസ് ഹെൻറിക്വസ്‌.

1 / 5
ഐസിസി ടി20 ലോകകപ്പ് യൂറോപ്പ് സബ്-റീജിയണൽ ക്വാളിഫയർ സി മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ്‌ മോയിസസ് ഹെൻറിക്വസ്‌. ഫിൻലൻഡിൽ നടക്കുന്ന മത്സരങ്ങളിൽ പോർച്ചുഗലിനെ നയിക്കാൻ 14 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്‌ക്വാഡിനെ 39-കാരനായ മോയിസസ് ഹെൻറിക്വസ്‌ നയിക്കും (Image Credit Source: Getty Images).

2 / 5
ടി20 ലോകകപ്പില്‍ കന്നി പ്രവേശനമാണ് പോര്‍ച്ചുഗല്‍ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ചയാണ് ക്രിക്കറ്റ് പോർച്ചുഗൽ ഹെൻറിക്വസിന്റെ നിയമനം സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലെ 22 വർഷം നീണ്ട കരിയറിന്  വിരാമമിട്ടതിന് പിന്നാലെയാണ് ഹെന്റിക്വസിനെ തേടി പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തേടിയെത്തിയത്. പോര്‍ച്ചുഗല്‍ വംശജനാണ് ഇദ്ദേഹം.

3 / 5
പോർച്ചുഗീസ് ദ്വീപായ മദീറയിലെ ഫഞ്ചാലിലാണ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറി. പിന്നീട്‌ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തി. കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്.

4 / 5
2028 ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗീസിന് വേണ്ടി കളിക്കുമെന്ന് ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കായി മൂന്ന് ഫോർമാറ്റുകളിലുമായി 44 അന്താരാഷ്ട്ര മത്സരങ്ങളിൽ ഹെൻറിക്വസ് കളിച്ചിട്ടുണ്ട്. ഇതിൽ 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും ഉൾപ്പെടുന്നു. 2021 ഓഗസ്റ്റിൽ ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടി20 മത്സരത്തിലാണ് അദ്ദേഹം ഓസ്ട്രേലിയക്കായി അവസാനമായി കളിച്ചത്.

5 / 5
ലിസ്റ്റ് എ, ടി20 ക്രിക്കറ്റുകളിലായി ന്യൂ സൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് എന്നീ ടീമുകള്‍ക്കായി ആകെ 420 മത്സരങ്ങൾ കളിച്ച അദ്ദേഹം, ഓസ്ട്രേലിയൻ ആഭ്യന്തര ടീമുകൾക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ബിഗ് ബാഷ് ലീഗിന്റെ 15 സീസണുകളിലും കളിച്ചു. 129 മത്സരങ്ങളിൽ സിക്സേഴ്സിനെ നയിക്കുകയും ചെയ്തു.  പോർച്ചുഗലിന് അദ്ദേഹത്തിന്റെ നേതൃപരിചയം കരുത്താകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
10000mAh ബാറ്ററി OR കിടിലൻ ക്യാമറ, രണ്ട് ഓപ്ഷനുണ്ട്! വിവോ V80 5ജിയും വിവോ S2 FE 5ജിയും ഒന്നിച്ച് 6ന് എത്തും
Afghani Soya Curry: ചിക്കൻ കറി തോൽക്കുന്ന രുചിയിൽ അഫ്ഗാനി സ്റ്റൈലിൽ സോയ കറി! 15 മിനിറ്റ് മതി, എളുപ്പത്തിൽ തയ്യാറാക്കാം
Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
Christmas 2026 Recipe: ഇനിയും വൈകേണ്ട! ക്രിസ്മസ് സ്പെഷ്യൽ വൈൻ ഉണ്ടാക്കാം എളുപ്പത്തിൽ
ഗാന്ധിജയന്തിക്ക് തലേന്ന് റെഡ്മി 17C 5ജി ഇന്ത്യയിൽ വരും! വെറ്റ് ടച്ച് ടെക്നോളജിയുണ്ട്, അ‌താണ് മാറ്റം!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം