AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sweet Potato: ജിമ്മിൽ പോയിട്ടും വണ്ണം വെക്കുന്നില്ലേ? മധുരക്കിഴങ്ങ് ഈ രീതിയിൽ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാറ്റം വേഗത്തിലറിയാം!

Sweet Potato for Weight Gain: ഇതിലടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് കൃത്യമായ ഊർജ്ജം നൽകുകയും വെയിറ്റ് ട്രെയിനിങ് ഉൾപ്പടെയുള്ള വ്യായാമങ്ങൾ ചെയ്യാനുള്ള സ്റ്റാമിന നിലനിർത്തുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും സ്വാഭാവികമായി വിശപ്പ് വർധിപ്പിക്കാനും ഇത് സഹായിക്കും

Sweet Potato: ജിമ്മിൽ പോയിട്ടും വണ്ണം വെക്കുന്നില്ലേ? മധുരക്കിഴങ്ങ് ഈ രീതിയിൽ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാറ്റം വേഗത്തിലറിയാം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Sep 2026 | 03:03 PM

ശരീരഭാരം കുറയ്ക്കുന്നത് പോലെ തന്നെ പലർക്കും വെല്ലുവിളിയാകുന്ന കാര്യമാണ് ആരോഗ്യകരമായ രീതിയിൽ ഭാരം വർധിപ്പിക്കുക എന്നത്. അനാരോഗ്യകരമായ പ്രോസസ്ഡ് ഫുഡ് ഒഴിവാക്കി സ്വാഭാവികമായി വണ്ണം വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ആരോഗ്യകരമായ രീതിയിൽ കലോറി വർധിപ്പിക്കാനും, ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. പേശികളുടെ വളർച്ചയെ സഹായിക്കാനും, ദഹനപ്രക്രിയ സുഗമമാക്കാനും മധുരക്കിഴങ്ങ് വലിയ രീതിയിൽ സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭകക്ഷണങ്ങൾക്ക് ഒപ്പം മധുരക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാനുള്ള മികച്ച വഴിയാണ്.

മധുരക്കിഴങ്ങിനെ ഒരു ‘സ്മാർട്ട് കാർബോഹൈഡ്രേറ്റ്’ എന്നാണ് ആരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് കൃത്യമായ ഊർജ്ജം നൽകുകയും വെയിറ്റ് ട്രെയിനിങ് ഉൾപ്പടെയുള്ള വ്യായാമങ്ങൾ ചെയ്യാനുള്ള സ്റ്റാമിന നിലനിർത്തുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും സ്വാഭാവികമായി വിശപ്പ് വർധിപ്പിക്കാനും ഇത് സഹായിക്കും. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യമായ ഊർജ്ജം വീണ്ടെടുക്കാനും പേശികളുടെ ക്ഷീണം മാറ്റാനും മധുരക്കിഴങ്ങ് ഉത്തമമാണ്.

Also Read: Christmas 2026 Recipe: ഇനിയും വൈകേണ്ട! ക്രിസ്മസ് സ്പെഷ്യൽ വൈൻ ഉണ്ടാക്കാം എളുപ്പത്തിൽ

ശരീരത്തിൽ കൊഴുപ്പിൻ്റെ അളവ് വർധിപ്പിച്ചുകൊണ്ടല്ല ഭാരം വർധിപ്പികേണ്ടത്, മറിച്ച് പേശികളുടെ ശേഷിയും വലിപ്പവുമാണ് വർദ്ധിപ്പികേണ്ടത്. 100 ഗ്രാം മധുരക്കിഴങ്ങിൽ ഏകദേശം 86 കലോറിയും 20 ഗ്രാം കാർബോഹൈഡ്രേറ്റും 3 ഗ്രാം നാരുകളും 1.6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിൽ പ്രോട്ടീൻ താരതമ്യേന കുറവായതിനാൽ മുട്ട, ചിക്കൻ, പനീർ തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം ചെയ്യും.

കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ എ, പേശികളുടെ തളർച്ച മാറ്റുന്ന പൊട്ടാസ്യം, കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ ദിവസവും 150 മുതൽ 250 ഗ്രാം വരെ മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിലൂടെ ഒരു നേരം 130 മുതൽ 215 കലോറി വരെ ശരീരത്തിന് ലഭിക്കുന്നു. ദിവസവും രണ്ടോ മൂന്നോ തവണയായി മറ്റ് പോഷകങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് ഭാരം വർധിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാൻ സഹായിക്കും.

English Summary

Sweet potatoes are a nutrient-rich, complex carbohydrate ideal for healthy weight gain. When paired with proteins, they effectively support muscle growth, improve digestion, and safely increase your daily calorie intake.

Follow Us