യാത്രകൾക്കും ആർഭാടങ്ങൾക്കും അല്ല! ശമ്പളം ചെലവാക്കുന്നതിൽ 'ജെൻ സി' മിടുക്കർ | Gen Z Financial Habits, Not Travel or Luxury, Here’s Where Gen Z Spends Their Salary Malayalam news - Malayalam Tv9

Gen Z Financial Habits: യാത്രകൾക്കും ആർഭാടങ്ങൾക്കും അല്ല! ശമ്പളം ചെലവാക്കുന്നതിൽ ‘ജെൻ സി’ മിടുക്കർ

Updated On: 

14 Aug 2026 | 02:46 PM

Gen Z Financial Habits: പുതിയ തലമുറയ്ക്ക് പണം കൈകാര്യം ചെയ്യാൻ അറിയില്ലെന്നും ഭയങ്കര ധൂർത്തുമാണെന്ന ചീത്തപേര് പൊതുവെ ഉണ്ട്. എന്നാൽ, പണം ചെലവാക്കുന്നതിൽ ജെൻ സി മിടുക്കരാണെന്നാണ് പുതിയ റിപ്പോർട്ട്. ജെൻ സി യുവാക്കളുടെ വരുമാനത്തിന്റെ 70 ശതമാനത്തിലധികവും ദൈനംദിന ആവശ്യങ്ങൾക്കും അവശ്യ സാധനങ്ങൾക്കും വേണ്ടിയാണ് ചെലവഴിക്കുന്നത്.

1 / 5
മുൻധാരണകളെ മാറ്റിമറിച്ച് ജെൻ സി പിള്ളേർ പൊളിച്ചടുക്കുകയാണ്. ഇന്നവരുടെ രാഷ്ട്രീയവും സ്റ്റൈലും ലൈഫുമെല്ലാം കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. പുതിയ തലമുറയ്ക്ക് പണം കൈകാര്യം ചെയ്യാൻ അറിയില്ലെന്നും ഭയങ്കര ധൂർത്തുമാണെന്ന ചീത്തപേര് പൊതുവെ ഉണ്ട്. എന്നാൽ, പണം ചെലവാക്കുന്നതിൽ ജെൻ സി മിടുക്കരാണെന്നാണ് പുതിയ റിപ്പോർട്ട്.(Image Credit source: Getty Images)

2 / 5
'സാലറിസീ'പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജെൻ സി യുവാക്കളുടെ വരുമാനത്തിന്റെ 70 ശതമാനത്തിലധികവും ദൈനംദിന ആവശ്യങ്ങൾക്കും അവശ്യ സാധനങ്ങൾക്കും വേണ്ടിയാണ് ചെലവഴിക്കുന്നത്. 5.2 ലക്ഷത്തിലധികം വരുന്ന ശമ്പളക്കാരായ ജെൻ സി ജീവനക്കാരുടെ ദശലക്ഷക്കണക്കിന് യുപിഐ ഇടപാടുകൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

3 / 5
മാസവരുമാനത്തിന്റെ ഏറ്റവും വലിയ പങ്ക് (20.1%) ബില്ലുകൾ അടയ്ക്കാനും ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകൾക്കുമാണ് (ഫോൺ ബിൽ, ഒടിടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ) ഇവർ മാറ്റിവെക്കുന്നത്. ഓട്ടോപേ, യുപിഐ തുടങ്ങിയവയിലൂടെയാണ് മിക്ക പണമിടപാടുകളും.

4 / 5
പലചരക്ക് സാധനങ്ങൾ വാങ്ങാൻ വരുമാനത്തിന്റെ 15.7 ശതമാനവും, സാമ്പത്തിക സേവനങ്ങൾക്കായി (സമ്പാദ്യം, നിക്ഷേപം, ഇൻഷുറൻസ്) 12.2 ശതമാനവും ചെലവഴിക്കുന്നു. വസ്ത്രങ്ങൾക്കും മറ്റും വേണ്ടിയുള്ള ഷോപ്പിംഗിനായി 11.9 ശതമാനവും, ഭക്ഷണത്തിനായി 11.5 ശതമാനവുമാണ് ഉപയോഗിക്കുന്നത്.

5 / 5
എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഈ തലമുറ എന്ന ചിന്തയെ കണക്കുകൾ പൂർണ്ണമായും തിരുത്തുന്നു. ഇവരുടെ ആകെ ചെലവിന്റെ വെറും 5 ശതമാനം മാത്രമാണ് യാത്രകൾക്കായി ഉപയോഗിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയാണ് ജെൻ സി പൂർണ്ണമായും ആശ്രയിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ