1 കോടി രൂപയ്ക്ക് മൂന്ന് പവന്‍! ആഹാ ആഹഹാ; 100 വര്‍ഷം കഴിഞ്ഞുള്ള കാര്യമല്ല പറയുന്നത്‌ | Gold based on the price increase as of October 2025 how many sovereigns can be bought with 1 crore after 25 years Malayalam news - Malayalam Tv9

Gold Rate: 1 കോടി രൂപയ്ക്ക് മൂന്ന് പവന്‍! ആഹാ ആഹഹാ; 100 വര്‍ഷം കഴിഞ്ഞുള്ള കാര്യമല്ല പറയുന്നത്‌

Published: 

22 Oct 2025 | 02:32 PM

Future Gold Value: സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുന്നത് വില കുതിച്ചുപായുന്നതിന് വഴിവെക്കും. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 14.6 ശതമാനം വരുമാനമാണ് സ്വര്‍ണം വാഗ്ദാനം ചെയ്തത്.

1 / 5
സ്വര്‍ണത്തിന് വില വര്‍ധിക്കുന്നുണ്ടെങ്കിലും അത് വാങ്ങുന്നവരുടെയും നിക്ഷേപിക്കുന്നവരുടെയൊന്നും എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. രാജ്യത്ത് ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചു, അതോടെ നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്. ഡിമാന്‍ഡ് കുറയുന്നതും രാജ്യാന്തര സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതും സ്വര്‍ണവില ഇനിയും കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. (Image Credits: Getty Images)

2 / 5
എന്നാല്‍ കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ട. സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുന്നത് വില കുതിച്ചുപായുന്നതിന് വഴിവെക്കും. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 14.6 ശതമാനം വരുമാനമാണ് സ്വര്‍ണം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇങ്ങനെ വില ഉയരുന്നത് 2050 ആകുമ്പോഴേക്ക് 1 പവന്‍ സ്വര്‍ണം പോലും വാങ്ങിക്കുന്നതിന് കോടികള്‍ ചെലവഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും.

3 / 5
ഒക്ടോബര്‍ 22ലെ കണക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണത്തിന് 1,31,000 രൂപയ്ക്ക് മുകളിലാണ് വില. 763 ഗ്രാം സ്വര്‍ണമാണ് ഇന്ന് ഒരു കോടി രൂപ നല്‍കിയാല്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. 14.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സ്വര്‍ണം കൈവരിക്കുന്നത്. ഇതേസ്ഥിതിയില്‍ തുടരുകയാണെങ്കില്‍ 2025 എത്തുമ്പോഴേക്ക് 10 ഗ്രാം സ്വര്‍ണത്തിന് ഏകദേശം 40 ലക്ഷം രൂപയോളം നിങ്ങള്‍ നല്‍കേണ്ടി വരും.

4 / 5
10 ഗ്രാമിന് 40 ലക്ഷമാകുമ്പോള്‍ ഗ്രാമിന് 400000 രൂപ നല്‍കേണ്ടി വരും. എന്നാല്‍ ഈ വിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഡോളറിന്റെ മൂല്യം, രൂപയുടെ മൂല്യം, പലിശ നിരക്കുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണത്തെ സ്വാധീനിക്കും.

5 / 5
സ്വര്‍ണത്തിന് 2026 ആകുമ്പോഴേക്ക് തന്നെ ഒന്നരലക്ഷം രൂപയോളമാകുമെന്ന വിലയിരുത്തലും വിദഗ്ധര്‍ നടത്തുന്നുണ്ട്. നിലവില്‍ 90,000 രൂപയ്ക്ക് മേല്‍ സ്വര്‍ണം നില്‍ക്കുകയാണ്, ഇത് എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ