Republic Day 2026: ‘നാനാത്വത്തിൽ ഏകത്വം’; പ്രിയപ്പെട്ടവർക്ക് റിപ്പബ്ലിക് ദിന ആശംസകൾ കൈമാറാം
Republic Day 2026 Wishes: 1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്രപ്രധാനമായ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് രാജ്യസ്നേഹവും ഐക്യവും വിളിച്ചോതുന്ന ആശംസകൾ കൈമാറാം.

ഇന്ത്യ അതിന്റെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്രപ്രധാനമായ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് രാജ്യസ്നേഹവും ഐക്യവും വിളിച്ചോതുന്ന ആശംസകൾ കൈമാറാം.

"നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിന് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ!", സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്, റിപ്പബ്ലിക് നമ്മുടെ കരുത്താണ്. ഏവർക്കും 2026-ലെ റിപ്പബ്ലിക് ദിനാശംസകൾ!

"ഭാരതീയൻ എന്നതിൽ അഭിമാനിക്കാം... നമ്മുടെ ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും ആദരിക്കാം. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.", "ത്രിവർണ്ണ പതാക വാനോളമുയരട്ടെ, ഭാരതത്തിന്റെ പെരുമ ലോകമെങ്ങും പടരട്ടെ."

"നമ്മുടെ ധീരരായ രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്, അഭിമാനത്തോടെ നമുക്ക് ഒരേ സ്വരത്തിൽ പറയാം - വന്ദേമാതരം! ഹാപ്പി റിപ്പബ്ലിക് ഡേ!", "ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു റിപ്പബ്ലിക് ദിനം കൂടി എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ"

"നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. സമാധാനവും ഐശ്വര്യവും നിറഞ്ഞ റിപ്പബ്ലിക് ദിനം നേരുന്നു.", "ഒരുമയോടെ മുന്നേറാം, കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കാം,റിപ്പബ്ലിക് ദിനാശംസകൾ" (Image Credit: Getty Images)