Mutual Funds: 2026ല്‍ ബെസ്റ്റ് ഈ ഓഹരികളാണ്; എസ്‌ഐപി നിക്ഷേപം തുടങ്ങിയാലോ?
SIP investment 2026: പരിഗണിക്കാവുന്ന പത്ത് ഓഹരികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസ്. ഉയര്‍ന്ന നേട്ടം സമ്മാനിക്കാന്‍ സാധ്യതയുള്ള ആ സ്‌റ്റോക്കുകള്‍ പരിചയപ്പെടാം.

2026ല്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, പരിഗണിക്കാവുന്ന പത്ത് ഓഹരികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസ്. ഉയര്‍ന്ന നേട്ടം സമ്മാനിക്കാന്‍ സാധ്യതയുള്ള ആ സ്‌റ്റോക്കുകള്‍ പരിചയപ്പെടാം. (Image Credits: Getty Images)

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ- ശക്തമായ വിതരണത്തോടൊപ്പം പ്രാദേശിക ഉത്പാദനവുമുള്ള എല്‍ജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് വീട്ടുപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

എംക്യുര്‍ ഫാര്‍മ കമ്പനി- വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര വിപണികളും സ്‌പെഷ്യാലിറ്റി ജനറിക്‌സുകളുമുള്ള മറ്റൊരു ഓഹരിയാണ് എംക്യുര്‍ ഫാര്‍മ.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് മറ്റൊന്ന്, വര്‍ധിച്ചുവരുന്ന ചരക്ക് ആവശ്യകതയാണ് ഈ കമ്പനിയെ വളര്‍ത്തുന്നത്.

ഫീസ്, പലിശ എന്നിവയില്‍ ഊന്നിയ വരുമാനമുള്ള നോര്‍ത്തേണ്‍ എആര്‍സി ക്യാപിറ്റല്‍, ഫിന്‍ടെക് കേന്ദ്രീകരിച്ചുള്ള ധനകാര്യ സ്ഥാപനമാണ്.

പെയിന്റ് മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്ന കമ്പനിയാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ്.

വിശാലമായ റീട്ടെയ്ല്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ് വ്യാപ്തിയുള്ള രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് എഞ്ചിനീയറിങ് ആണ് മറ്റൊരു ഓഹരി. ശക്തമായ ആഗോള-ആഭ്യന്തര വിപണി സാന്നിധ്യം ഈ കമ്പനിക്കുണ്ട്.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ഉത്പാദക കമ്പനിയും നിങ്ങള്‍ക്കും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

ഗ്യാസ് വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസും മികച്ച നേട്ടം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സൂര്യ റോഷ്‌നി ലൈറ്റിങ് ആന്‍ഡ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ആണ് മറ്റൊരു ഓഹരി.