AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Risks of Long Nails: നഖം നീട്ടി വളർത്തുന്നവരാണോ നിങ്ങൾ? എങ്കിൽ 32 തരം ബാക്ടീരിയകളെ കരുതിയിരുന്നോളൂ!

Risks of Long Fingernails: നഖങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് അത് കാരണമാകും. ഏറ്റവും കൂടുതൽ കീടാണുക്കള്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങൾക്കിടയിലാണ്.

nandha-das
Nandha Das | Updated On: 17 Aug 2025 08:09 AM
നഖം നീട്ടി വളർത്തി നെയിൽ പോളിഷൊക്കെ ഇട്ട് ഭംഗിയായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, നഖങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് അത് കാരണമാകും. (Image Credits: Pexels)

1 / 5
ഏറ്റവും കൂടുതൽ കീടാണുക്കള്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണ്. 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും നഖങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടാം. (Image Credits: Pexels)

2 / 5
നീട്ടി വളർത്തി നെയിൽ പോളിഷിട്ട നഖങ്ങൾ കാണാൻ മനോഹരമാണെങ്കിലും നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്റ്റീരിയയും അടിഞ്ഞുകൂടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. (Image Credits: Pexels)

3 / 5
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതിനൊപ്പം തന്നെ നഖങ്ങളും വൃത്തിയായി കഴുകണം. ബാക്റ്റീരിയകളെ അകറ്റാൻ കുറഞ്ഞത് 15 സെക്കൻഡെങ്കിലും കൈകളും നഖവും കഴുകണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. (Image Credits: Pexels)

4 / 5
നഖം കടിക്കുന്ന ശീലമുള്ളവരാണെങ്കിൽ അത് മാറ്റുന്നതാണ് നല്ലത്. അതുപോലെ തന്നെ, രാസവസ്തുക്കള്‍ കുറഞ്ഞ നെയില്‍ പോളിഷ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം. (Image Credits: Pexels)

5 / 5