Health Risks of Long Nails: നഖം നീട്ടി വളർത്തുന്നവരാണോ നിങ്ങൾ? എങ്കിൽ 32 തരം ബാക്ടീരിയകളെ കരുതിയിരുന്നോളൂ!
Risks of Long Fingernails: നഖങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് അത് കാരണമാകും. ഏറ്റവും കൂടുതൽ കീടാണുക്കള്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങൾക്കിടയിലാണ്.

നഖം നീട്ടി വളർത്തി നെയിൽ പോളിഷൊക്കെ ഇട്ട് ഭംഗിയായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, നഖങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് അത് കാരണമാകും. (Image Credits: Pexels)

ഏറ്റവും കൂടുതൽ കീടാണുക്കള്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണ്. 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും നഖങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടാം. (Image Credits: Pexels)

നീട്ടി വളർത്തി നെയിൽ പോളിഷിട്ട നഖങ്ങൾ കാണാൻ മനോഹരമാണെങ്കിലും നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്റ്റീരിയയും അടിഞ്ഞുകൂടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. (Image Credits: Pexels)

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതിനൊപ്പം തന്നെ നഖങ്ങളും വൃത്തിയായി കഴുകണം. ബാക്റ്റീരിയകളെ അകറ്റാൻ കുറഞ്ഞത് 15 സെക്കൻഡെങ്കിലും കൈകളും നഖവും കഴുകണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. (Image Credits: Pexels)

നഖം കടിക്കുന്ന ശീലമുള്ളവരാണെങ്കിൽ അത് മാറ്റുന്നതാണ് നല്ലത്. അതുപോലെ തന്നെ, രാസവസ്തുക്കള്‍ കുറഞ്ഞ നെയില്‍ പോളിഷ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം. (Image Credits: Pexels)