പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ...; ഇന്നുതന്നെ നിർത്തിക്കോ | Health Tips, Breakfast mistakes to avoid for better energy and health, Skipping food totally Malayalam news - Malayalam Tv9

Breakfast Routine: പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ…; ഇന്നുതന്നെ നിർത്തിക്കോ

Published: 

11 Dec 2025 07:35 AM

Morning Healthy Routine: പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലർക്കും നിരവധി സംശയങ്ങളാണുള്ളത്. പല സമയത്ത് രാവിലത്തെ ഭക്ഷണം കഴിക്കുന്നവരുണ്ട്. നമ്മൾപോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളും ഇക്കൂട്ടത്തിലുണ്ട്. അവ തിരിച്ചറിയുന്നത് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

1 / 5പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാൻ സാധിക്കാത്തതും. ഒരു ദിവസം മുഴുവനും ശരീരത്തിന് ഊർജം ലഭിക്കാനും പോസിറ്റീവായി ഇരിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലർക്കും നിരവധി സംശയങ്ങളാണുള്ളത്. പല സമയത്ത് രാവിലത്തെ ഭക്ഷണം കഴിക്കുന്നവരുണ്ട്. നമ്മൾപോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളും ഇക്കൂട്ടത്തിലുണ്ട്. അവ തിരിച്ചറിയുന്നത് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. (Image credits: Getty Images)

പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാൻ സാധിക്കാത്തതും. ഒരു ദിവസം മുഴുവനും ശരീരത്തിന് ഊർജം ലഭിക്കാനും പോസിറ്റീവായി ഇരിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലർക്കും നിരവധി സംശയങ്ങളാണുള്ളത്. പല സമയത്ത് രാവിലത്തെ ഭക്ഷണം കഴിക്കുന്നവരുണ്ട്. നമ്മൾപോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളും ഇക്കൂട്ടത്തിലുണ്ട്. അവ തിരിച്ചറിയുന്നത് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. (Image credits: Getty Images)

2 / 5

പ്രഭാതഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുക: പ്രഭാതഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുന്നത് നിങ്ങളുടെ ദഹനത്തിന് വളരെയധികം ദോഷം ചെയ്യും. ഭക്ഷണത്തിനു ശേഷം കുറഞ്ഞത് ഒന്നര മുതൽ രണ്ടര മണിക്കൂർ കഴിഞ്ഞ ശേഷം കുളിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കുളിച്ച ശേഷം കഴിക്കുക. ഇത് ദഹനത്തെ മന്ദ​ഗതിയിലാക്കുകയും ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. (Image credits: Getty Images)

3 / 5

വൈകിയുള്ള പ്രഭാതഭക്ഷണം: ഉണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണം. രാവിലെ 9:00 മണിക്ക് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദീർഘസമയത്തെ ഉപവാസത്തിന് ശേഷം ശരീരത്തിന് വെള്ളവും ഭക്ഷണവും ആവശ്യമായി വരുന്നു. പ്രഭാതഭക്ഷണം നേരത്തെ കഴിക്കുന്നത് മൂലം ശരീരത്തിൻ്റെ സമ്മർദ്ദം കുറയുന്നു. വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ അന്നത്തെ ദിവസം മുഴുവൻ ശരീരം സമ്മർദ്ദത്തിലാകും.(Image credits: Getty Images)

4 / 5

പ്രഭാതഭക്ഷണം ഒഴിവാക്കുക: പ്രഭാത ഒഴുവാക്കുന്നത് പലരുടെയും ശീലമാണ്. പ്രഭാതഭക്ഷണം കഴിക്കാത്തത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. (Image credits: Getty Images)

5 / 5

കുറച്ച് ഭക്ഷണം കഴിക്കുക: ഒഴിവാക്കുന്നത് പോലെയാണ് വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതും. ഇത് പലപ്പോഴും ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരാൻ ഇടയാക്കും. ഇത് ക്ഷീണത്തിന് കാരണമാകുന്നു. പ്രഭാതഭക്ഷണം കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുൾപ്പെടെ പോഷകസമൃദ്ധമായിരിക്കണം. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തും. (Image credits: Getty Images)

Related Photo Gallery
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്