AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sugarless tea: ചായ വിത്തൗട്ട് ആക്കിയാൽ മാത്രം മതി ഷു​ഗർ കുറയുമെന്ന് ആരു പറഞ്ഞു… ഇതുകൂടി ശ്രദ്ധിക്കണം

Health tips for diabetic patients: ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്നും, കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചും പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

aswathy-balachandran
Aswathy Balachandran | Published: 29 Aug 2025 19:55 PM
പ്രമേഹരോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മധുരം ഒഴിവാക്കിയുള്ള ചായ കുടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, മധുരമില്ലാത്ത ചായ മാത്രം കുടിച്ചതുകൊണ്ട് പ്രയോജനമില്ല. ചായയോടൊപ്പം കഴിക്കുന്ന പലഹാരങ്ങളിലൂടെ ശരീരത്തിലെത്തുന്ന കലോറിയും ഗ്ലൂക്കോസും ഒഴിവാക്കിയ പഞ്ചസാരയേക്കാൾ കൂടുതലായിരിക്കും.

1 / 5
ഒരു കപ്പ് പാൽച്ചായയിൽ രണ്ട് ടീസ്പൂൺ പഞ്ചസാരയുണ്ടെങ്കിൽ ഏകദേശം 75 കലോറി ഊർജ്ജം ലഭിക്കും. മധുരം ഒഴിവാക്കിയാൽ ഇത് 40-45 കലോറിയായി കുറയും. എന്നാൽ, ഈ ചായയ്‌ക്കൊപ്പം കഴിക്കുന്ന പലഹാരങ്ങളിൽ നിന്നുള്ള ഊർജ്ജം ഇതിലും വളരെ കൂടുതലാണ്.  ഉദാഹരണത്തിന്, ഒരു പഴംപൊരിയിൽ നിന്ന് ഏകദേശം 180 കലോറിയും, ഒരു പരിപ്പുവടയിൽ നിന്ന് ഏകദേശം 150 കലോറിയും ഊർജ്ജം ലഭിക്കുന്നു.

2 / 5
ദിവസവും രണ്ടോ അതിലധികമോ ചായ കുടിക്കുന്ന ഒരാൾക്ക്, പലഹാരങ്ങൾ കൂടി കഴിക്കുമ്പോൾ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് വളരെ വലുതാണ്.

3 / 5
കൊഴുപ്പ് കൂടുതലുള്ള ഇത്തരം ഭക്ഷണങ്ങൾ പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും, ഇൻസുലിൻ പ്രതിരോധശേഷി കുറയ്ക്കാനും, കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കാരണമാകും.

4 / 5
അതുകൊണ്ട്, പ്രമേഹം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ വിത്തൗട്ട് ചായയ്‌ക്കൊപ്പം പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്നും, കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചും പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

5 / 5