കുത്തിനിറച്ചാണോ മിക്സിയിൽ അരയ്ക്കുന്നത്?; സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത് | Here are the wrong Things You Are Doing Your Mixer Grinder, know How To keep them Correct way Malayalam news - Malayalam Tv9

Kitchen Tips: കുത്തിനിറച്ചാണോ മിക്സിയിൽ അരയ്ക്കുന്നത്?; സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്

Published: 

08 Sep 2025 09:26 AM

Mixer Grinder Cleaning Tips: ശബ്ദം കൂടുന്നു, ബ്ലേഡുകൾക്ക് മൂർച്ച കുറയുന്നു, അമിതമായി ചൂടാകുന്ന തുടങ്ങിയ പ്രശ്നങ്ങളാണ് മിക്സി ഉപയോ​ഗിക്കുമ്പോൾ സാധാരണയായി കാണുന്നത്. പല കാര്യങ്ങളും നമ്മൾ അവ​ഗ​ണിക്കുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിൽ മിക്സി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5അടുക്കളയിൽ പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് മിക്സർ ഗ്രൈൻഡർ. മിക്സി പണമുടക്കിയാൽ അടുക്കള പൂട്ടിയിടുക അല്ലാതെ വേറെ വഴിയില്ല. പണ്ട് അമ്മിയിൽ അരച്ചിരുന്ന സ്ഥാനത്ത് ഇന്ന് മിക്സിയില്ലാണ് എല്ലാം ചെയ്യുന്നത്. പുതുതായി വാങ്ങുമ്പോൾ നന്നായി അരയുന്ന പല മിക്സികളും കാലക്രമേണ ചില പ്രശ്നങ്ങൾ നേരിടുന്നു. എന്നാൽ ഇതിന് കാരണം നമ്മൾ ശരിയായ രീതിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണോ? (Image Credits: Unsplash)

അടുക്കളയിൽ പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് മിക്സർ ഗ്രൈൻഡർ. മിക്സി പണമുടക്കിയാൽ അടുക്കള പൂട്ടിയിടുക അല്ലാതെ വേറെ വഴിയില്ല. പണ്ട് അമ്മിയിൽ അരച്ചിരുന്ന സ്ഥാനത്ത് ഇന്ന് മിക്സിയില്ലാണ് എല്ലാം ചെയ്യുന്നത്. പുതുതായി വാങ്ങുമ്പോൾ നന്നായി അരയുന്ന പല മിക്സികളും കാലക്രമേണ ചില പ്രശ്നങ്ങൾ നേരിടുന്നു. എന്നാൽ ഇതിന് കാരണം നമ്മൾ ശരിയായ രീതിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണോ? (Image Credits: Unsplash)

2 / 5

ശബ്ദം കൂടുന്നു, ബ്ലേഡുകൾക്ക് മൂർച്ച കുറയുന്നു, അമിതമായി ചൂടാകുന്ന തുടങ്ങിയ പ്രശ്നങ്ങളാണ് മിക്സി ഉപയോ​ഗിക്കുമ്പോൾ സാധാരണയായി കാണുന്നത്. പല കാര്യങ്ങളും നമ്മൾ അവ​ഗ​ണിക്കുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിൽ മിക്സി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images) Grinder Maintenance

3 / 5

മിക്സി കേടാകുന്നതിൽ ഏറ്റവും കൂടുതൽ കാരണമാകുന്നത് കുത്തിനിറച്ച് അരയ്ക്കുന്നതാണ്. ഒരു ജാറിൽ കൊള്ളുന്നതിനും അപ്പുറം നിറയ്ക്കുന്നത് മിക്സിയുടെ മോട്ടർ കൂടുതൽ പ്രവർത്തിക്കാൻ കാരണമാകുന്നു. കാലക്രമേണ ബ്ലേഡുകൾക്ക് മൂർച്ച കുറവ്, ചൂടാവുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ രീതി കാരണമാകും. സമയമെടുത്ത് കുറച്ച് കുറച്ചായി അരച്ചെടുക്കുക. (Image Credits: Getty Images)

4 / 5

വളരെയധികം ഉണങ്ങിയതോ കട്ടിയുള്ളതോ ആയ വസ്തുക്കൾ പൊടിക്കാൻ ശ്രമിക്കുന്നത് ബ്ലേഡിനും മോട്ടറിനും കേടുകൾ വരുത്തും. അതിനായി വെള്ളം എണ്ണം എന്നിങ്ങനെ അനുയോജ്യമായ ചേരുവകൾ ചേർത്ത് അരയ്ക്കാൻ ശ്രമിക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. (Image Credits: Getty Images)

5 / 5

ഉപയോ​ഗം കഴിഞ്ഞ ശേഷം കൃത്യമായി അവ വൃത്തിയാക്കുക. മണിക്കൂറികൾ ജാറുകൾ കഴുകാതെ വയ്ക്കുന്നത് ഉപകരണത്തിന് കേടുവരുത്തും. ഭക്ഷണ പതാർത്ഥങ്ങൾ അവയിൽ പറ്റിപിടിക്കുന്നതിനോടൊപ്പം ദുർഗന്ധത്തിനും കാരണമാകുന്നു. അത് കാലക്രമേണ ബ്ലേഡുകൾ നശിപ്പിക്കുകയും മൂർച്ഛ കുറയുകയും ചെയ്യുന്നു. ബ്ലേഡുകൾ തുരുമ്പെടുക്കാനും സാധ്യത ഏറെയാണ്. കഴുകാൻ സമയം കിട്ടിയില്ലെങ്കിൽ, പാത്രത്തിൽ ചെറുചൂടുള്ള വെള്ളം ഒഴിച്ചിടുക. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും