Breastfeeding: മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും പൊണ്ണത്തടി തടയാൻ സഹായിക്കുമോ? അറിയാം
Breastfeeding Benefits For Mom And Child: മുലയൂട്ടന്നതിലൂടെ കുട്ടികളിൽ കുട്ടിക്കാലത്ത് കാണപ്പെടുന്ന പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ഫോർമുല നൽകുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കുറവാണ്. ശൈശവാവസ്ഥയിൽ വേഗത്തിൽ ശരീരഭാരം കൂടുന്നത് കുട്ടി വളരുന്തോറും പൊണ്ണത്തടിക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വളരെയധികം ഗുണങ്ങൾ നൽകുന്ന ഉത്തമ പോഷകാഹാര രീതിയായി മുലയൂട്ടൽ കണക്കാക്കപ്പെടുന്നു. എന്നാൽ അതിനപ്പുറം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും പോലും പൊണ്ണത്തടി തടയും എന്നതാണ്. ഇക്കാര്യത്തിൽ ഗുജറാത്തിലെ വഡോദരയിലെ ഭൈലാൽ അമിൻ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. സോണിയ ഗോലാനി പറയുന്നത് എന്താണെന്ന് നോക്കാം. (Image Credits: Freepik/ Gettyimages)

മുലയൂട്ടന്നതിലൂടെ കുട്ടികളിൽ കുട്ടിക്കാലത്ത് കാണപ്പെടുന്ന പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജൈവശാസ്ത്രപരവും പോഷകപരമായ ഗുണങ്ങളുടെയും ഫലമാണിത്. കുപ്പി പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് അമ്മമാർ പാൽ നൽകുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കുഞ്ഞിന്റെ വിശപ്പിന്റെ ആവശ്യകത അനുസരിച്ച്, ആവശ്യമുള്ളത് കഴിക്കാൻ ഇതിലൂടെ കുഞ്ഞുങ്ങൾ പഠിക്കുന്നു. (Image Credits: Freepik/ Gettyimages)

കുഞ്ഞിന്റെ പോഷകാഹാരം നിലനിർത്തുന്നതിനായി പ്രത്യേകം രൂപപ്പെടുത്തിയ പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സംയോജനവും പാലിലുണ്ട്. ഇവ കൂടാതെ, ലെപ്റ്റിൻ, അഡിപോനെക്റ്റിൻ എന്നിവയും ഉണ്ട്. ഇവയാകട്ടെ ഭക്ഷണത്തിലും കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനത്തിലും ഉൾപ്പെട്ടിരിക്കുന്ന ഹോർമോണുകളാണ്. (Image Credits: Freepik/ Gettyimages)

മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ഫോർമുല നൽകുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കുറവാണ്. ശൈശവാവസ്ഥയിൽ വേഗത്തിൽ ശരീരഭാരം കൂടുന്നത് കുട്ടി വളരുന്തോറും പൊണ്ണത്തടിക്കുള്ള സാധ്യത വർദ്ധിപ്പിക്കും. നേരെമറിച്ച്, മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ സാവധാനത്തിലും ക്രമാനുഗതമായും ശരീരഭാരം വർദ്ധിക്കുന്നത് ആ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. (Image Credits: Freepik/ Gettyimages)

മുലയൂട്ടലിന്റെ മറ്റൊരു ഗുണമെന്തെന്നാൽ അമ്മമാരുടെ ശരീരഭാരം നിയന്ത്രിക്കുന്നതിനും പൊണ്ണത്തടി ഒഴിവാക്കുന്നതിനും സഹായിക്കുന്നു എന്നതാണ്. ഇതിന് സ്വയം കൊഴുപ്പ് കത്തിക്കാനുള്ള കഴിവുണ്ട്. പ്രതിദിനം 500 അധിക കലോറി പാൽ പുറന്തള്ളുന്നു. അതിലൂടെ അമ്മമാരുടെ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും. ഇത് ഉപാപചയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Freepik/ Gettyimages)