പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയെ നശിപ്പിക്കുമോ? വിദ​ഗ്ധർ പറയുന്നു | How diabetes and high blood pressure damage kidney Health, Know what experts opinion Malayalam news - Malayalam Tv9

Kidney Health: പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയെ നശിപ്പിക്കുമോ? വിദ​ഗ്ധർ പറയുന്നു

Published: 

07 Nov 2025 20:24 PM

Expert About Kidney Health: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുന്നു, തുടർന്ന അവ വൃക്കകളെ തകരാറിലാക്കുകയും രക്തസമ്മർദ്ദം ഉയരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

1 / 5പ്രമേഹം, വൃക്കരോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങളായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഈ അപകടകരമായ മൂന്ന് ഘടകങ്ങൾ ഹൃദയം, വൃക്കകൾ, രക്തക്കുഴലുകൾ തുടങ്ങിയ സുപ്രധാന അവയവങ്ങളെ നിശബ്ദമായി തകരാറിലാക്കുകയും ഹൃദയസ്തംഭനം അല്ലെങ്കിൽ പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

പ്രമേഹം, വൃക്കരോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങളായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഈ അപകടകരമായ മൂന്ന് ഘടകങ്ങൾ ഹൃദയം, വൃക്കകൾ, രക്തക്കുഴലുകൾ തുടങ്ങിയ സുപ്രധാന അവയവങ്ങളെ നിശബ്ദമായി തകരാറിലാക്കുകയും ഹൃദയസ്തംഭനം അല്ലെങ്കിൽ പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുന്നു, തുടർന്ന അവ വൃക്കകളെ തകരാറിലാക്കുകയും രക്തസമ്മർദ്ദം ഉയരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയോ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരിമ്പോഴാണ് പ്രമേഹമുണ്ടാകുന്നത്. (Image Credits: Getty Images)

3 / 5

അതിൻ്റെ ഭാ​ഗമായി, രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടുകയും കാലക്രമേണ രക്തക്കുഴലുകളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നാൽ നാഡികളുടെ തകരാറ്, കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കരോഗം തുടങ്ങിയ സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യുന്നു. (Image Credits: Getty Images)

4 / 5

ക്രോണിക് കിഡ്‌നി ഡിസീസ്: രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്ന പ്രക്രിയയാണ് വൃക്കകളുടേത്. ക്രോണിക് കിഡ്‌നി ഡിസീസ് സംഭവിക്കുമ്പോൾ, നെഫ്രോണുകൾ എന്നറിയപ്പെടുന്ന ചെറിയ ഫിൽട്ടറിംഗ് യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ഈ ഫിൽട്ടറിംഗ് പ്രക്രിയ തകരാറിലാകുകയും ചെയ്യുന്നു. ഇതേ തുടർന്ന് രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ഹൃദയാരോ​ഗ്യം വരെ മോശമായേക്കാം. (Image Credits: Getty Images)

5 / 5

ഉയർന്ന രക്തസമ്മർദ്ദം: രക്തസമ്മർദ്ദം അമിതമായാൽ കാലക്രമേണ, അവ ധമനികൾ, ഹൃദയം, തലച്ചോറ്, വൃക്കകൾ തുടങ്ങിയ സുപ്രധാന അവയവങ്ങളെ ഇല്ലാതാക്കുന്നു. ഒരുപക്ഷേ രോ​ഗം വഷളാകുന്നത് വരെ രോഗലക്ഷണങ്ങൾ കാണിച്ചില്ലെന്നും വരാം. അതുകൊണ്ട് തന്നെ രക്താതിമർദ്ദത്തെ "നിശബ്ദ കൊലയാളി" എന്നാണ് ആരോ​ഗ്യ വദ്​ഗധർ വിശേഷിപ്പിക്കുന്നത്. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും