റീലിന് മുമ്പില്‍ മദ്യം പോലും തോല്‍ക്കും; തലച്ചോറിനെ നശിപ്പിക്കുന്നത് ഇപ്രകാരം | how does excessive watching of reels affect brain and what are the possible consequences Malayalam news - Malayalam Tv9

Binge Watching: റീലിന് മുമ്പില്‍ മദ്യം പോലും തോല്‍ക്കും; തലച്ചോറിനെ നശിപ്പിക്കുന്നത് ഇപ്രകാരം

Published: 

22 Aug 2025 08:22 AM

Reels Addiction Symptoms: അമിതമാകുന്ന എന്തും ആസക്തിയായും മാറുന്നു. പരിധിയില്ലാതെ അവയുമായി ചെലവഴിക്കുന്നത് തലച്ചോറിനെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. സ്‌ക്രീന്‍ സമയം 2 മണിക്കൂര്‍ 3 മുതല്‍ മണിക്കൂര്‍ വരെയേ പാടുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

1 / 5ഇന്‍സ്റ്റഗ്രാം റീലുകള്‍, ടിക് ടോക് വീഡിയോകള്‍, യൂട്യൂബ് ഷോര്‍ട്ട് എന്നിവ കാണാത്തവരായി ആരുണ്ട്. തുടക്കത്തില്‍ അവയെ നിരുപദ്രകാരികളായി തോന്നുമെങ്കിലും ക്രമേണ അവ നമ്മുടെ തലച്ചോറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആരം ബോധവാന്മാരല്ല. (Image Credits: Getty Images)

ഇന്‍സ്റ്റഗ്രാം റീലുകള്‍, ടിക് ടോക് വീഡിയോകള്‍, യൂട്യൂബ് ഷോര്‍ട്ട് എന്നിവ കാണാത്തവരായി ആരുണ്ട്. തുടക്കത്തില്‍ അവയെ നിരുപദ്രകാരികളായി തോന്നുമെങ്കിലും ക്രമേണ അവ നമ്മുടെ തലച്ചോറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആരം ബോധവാന്മാരല്ല. (Image Credits: Getty Images)

2 / 5

നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ഹ്രസ്വ വീഡിയോകള്‍ മദ്യത്തെ പോലെ മനുഷ്യനില്‍ ആസക്തിയുണ്ടാക്കുന്നു. മദ്യം, ഗെയിമിങ്, റീല്‍സ് തുടങ്ങിയവ നമ്മളില്‍ ആസക്തിയുണ്ടാക്കുമ്പോള്‍ ഡോപാമൈനിന്റെ അളവ് ശരീരത്തില്‍ ഉയരുന്നു. ആനന്ദവുമായി ബന്ധപ്പെട്ട ഡോപാമൈന്‍ നല്ല ഭക്ഷണം കഴിക്കുമ്പോഴോ തമാശകള്‍ കേള്‍ക്കുമ്പോഴോ ആണ് പ്രവര്‍ത്തിക്കുന്നത്.

3 / 5

എന്നാല്‍ റീല്‍സ് വഴി ആസക്തി വര്‍ധിക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ ഡോപാമൈന്‍ വര്‍ധിക്കുന്നു. കൂടാതെ, തലച്ചോറില്‍ ശ്രദ്ധയുടെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ് ഹ്രസ്വ വീഡിയോകളുടെ അമിതമായ ഉപയോഗത്തിലൂടെ ചുരുങ്ങുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. രാത്രിയിലെ സ്‌ക്രോളിങ് ഉറക്കത്തിന്റെ ഗുണനിലാവരത്തെയും ഓര്‍മശക്തതിയെയും തടസപ്പെടുത്തുന്നു. റീലുകള്‍ അമിതമായി കാണുന്നവരില്‍ ശ്രദ്ധക്കുറവും ഓര്‍മ്മക്കുറവും സാധാരണമാണ്.

4 / 5

ഹ്രസ്വ വീഡിയോകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് തലച്ചോറിന്റെ പ്രതിഫലന സംവിധാനത്തെ ഡോപാമൈന്‍ കൊണ്ട് നിറയ്ക്കാന്‍ കാരണമാകുന്നു. പുതുമ ആഗ്രഹിക്കുന്നതിനായി ഒരു പരിശീലനം നേടുക കൂടിയാണ് ഇവിടെ സംഭവിക്കുന്നത്.

5 / 5

അമിതമാകുന്ന എന്തും ആസക്തിയായും മാറുന്നു. പരിധിയില്ലാതെ അവയുമായി ചെലവഴിക്കുന്നത് തലച്ചോറിനെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. സ്‌ക്രീന്‍ സമയം 2 മണിക്കൂര്‍ 3 മുതല്‍ മണിക്കൂര്‍ വരെയേ പാടുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും