Coconut Water: തേങ്ങാവെള്ളം കേടുകൂടാതെ എത്ര നാൾ സൂക്ഷിക്കാം? വിദഗ്ധർ പറയുന്നത് ഇങ്ങനെ
Coconut Water Benefits: രുചിക്ക് മാത്രമല്ല ഗുണങ്ങളിലും തേങ്ങാവെള്ളത്തെ വെല്ലാൻ മറ്റാരുമില്ല. പ്രത്യേകിച്ച് വേനൽ സമയങ്ങളിൽ. എന്നാൽ കുറച്ചധികം തേങ്ങാവെള്ളം കിട്ടിയാൽ ഇത് എത്ര നാൾ നിങ്ങൾക്ക് കേടുകൂടാതെ സൂക്ഷിക്കാനാകും. വിദഗ്ധർ പറയുന്നത് നോക്കാം.

തേങ്ങാ പൊട്ടിച്ചാൽ അതിൻ്റെ വെള്ളം കുടിക്കാൻ മിക്ക വീടുകളിലും അടിയാണ്. രുചിക്ക് മാത്രമല്ല ഗുണങ്ങളിലും തേങ്ങാവെള്ളത്തെ വെല്ലാൻ മറ്റാരുമില്ല. പ്രത്യേകിച്ച് വേനൽ സമയങ്ങളിൽ. എന്നാൽ കുറച്ചധികം തേങ്ങാവെള്ളം കിട്ടിയാൽ ഇത് എത്ര നാൾ നിങ്ങൾക്ക് കേടുകൂടാതെ സൂക്ഷിക്കാനാകും. വിദഗ്ധർ പറയുന്നത് നോക്കാം. (Image Credits: Gettyimages)

വിപണിയിൽ പായ്ക്കറ്റുകളിലടക്കം തേങ്ങാവെള്ളം ലഭ്യമാണ്. ഇത്തരം പായ്ക്കറ്റുകൾ വാങ്ങി ഒരു തവണ പൊട്ടിച്ചശേഷം, ഒന്നോ രണ്ടോ ദിവസത്തിനുള്ള കുടിച്ച് തീർക്കുന്നതാണ് നല്ലത്. കൂടാതെ പായ്ക്കറ്റ് പൊട്ടച്ചാൽ ഉടൻ തന്നെ നിങ്ങൾ അവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും വേണം. അല്ലാത്തപക്ഷം അവ പെട്ടെന്ന് തന്നെ കേടുവരാൻ തുടങ്ങും.

തേങ്ങാവെള്ളത്തിന് പുളിയോ മറ്റ് രുചിയോ അനുഭവപ്പെട്ടാൽ അവ കുടിക്കരുത്. കൂടുതൽ സുരക്ഷിതമാക്കാൻ പായ്ക്കറ്റുകൾ നന്നായി അടച്ച് വയ്ക്കുക. ഉന്മേഷം നൽകുന്നതിനപ്പുറം നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്ന ഏറ്റവും നല്ല പാനീയമാണ് തേങ്ങാവെള്ളം.

തേങ്ങാവെള്ളത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ വീണ്ടും ശരീരത്തിൽ കൊണ്ടുവരാൻ സഹായിക്കുന്നു. തേങ്ങാവെള്ളം കുടിച്ചാലും രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉടൻ വർദ്ധിക്കുമെന്ന കാര്യത്തിൽ ഭയം വേണ്ട. അധിക കലോറിയും ഇല്ല.

തേങ്ങാവെള്ളം ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുവാക്കാനും മെച്ചപ്പെട്ട ഘടന നൽക്കാനും സഹായിക്കും. വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.