UAE Lotteries: മലയാളികള്‍ക്കും ഭാഗ്യം; യുഎഇയില്‍ എത്ര ലോട്ടറികളുണ്ട്?
How to Win UAE lottery: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, ബിഗ് ടിക്കറ്റ് പോലുള്ള ഉയര്‍ന്ന ലോട്ടറികള്‍ക്കും യുഎഇ പേരുകേട്ടതാണ്. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയ്മിങ് റെഗുലേറ്ററി അതോറിറ്റി പോലുള്ള അധികാരികള്‍ ലൈസന്‍സ് ചെയ്തിട്ടുള്ള ലോട്ടറികളും ലക്കി ഡ്രോകളും രാജ്യത്തുണ്ട്.

ലോകമെമ്പാടുമുള്ള ആളുകളെ എന്നും ആകര്‍ഷിച്ചിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് യുഎഇ. ഡ്യൂട്ടി ഫ്രീ ഷോപ്പുകളും, സൂഖ് മാര്‍ക്കറ്റുകള്‍ തുടങ്ങി എന്തും പ്രസിദ്ധം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, ബിഗ് ടിക്കറ്റ് പോലുള്ള ഉയര്‍ന്ന ലോട്ടറികള്‍ക്കും യുഎഇ പേരുകേട്ടതാണ്. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയ്മിങ് റെഗുലേറ്ററി അതോറിറ്റി പോലുള്ള അധികാരികള്‍ ലൈസന്‍സ് ചെയ്തിട്ടുള്ള ലോട്ടറികളും ലക്കി ഡ്രോകളും രാജ്യത്തുണ്ട്. (Image Credits: Social Media)

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, ബിഗ് ടിക്കറ്റ് അബുദബി, എമിറേറ്റ്‌സ് നറുക്കെടുപ്പ്, യുഎഇ ദേശീയ ലോട്ടറി, ബാങ്ക് ലിങ്ക്ഡ് റാഫിളുകളും സമ്മാന നറുക്കെടുപ്പുകളും തുടങ്ങിയവയാണ് യുഎഇയിലെ പ്രധാന ലോട്ടറികളും നറുക്കെടുപ്പുകളും.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, ബിഗ് ടിക്കറ്റ് അബുദബി, എമിറേറ്റ്‌സ് നറുക്കെടുപ്പ് എന്നിവ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പങ്കാളികളാകാം. എന്നാല്‍ യുഎഇ ദേശീയ ലോട്ടറി, ബാങ്ക് ലിങ്ക്ഡ് റാഫിളുകള്‍ തുടങ്ങിയവ യുഎഇ പൗരന്മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

എന്നാല്‍ യുഎഇയില്‍ നിന്ന് ലോട്ടറി എടുക്കുന്നതിന് മുമ്പ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ലൈസന്‍സുള്ള വില്‍പനക്കാരിലൂടെയോ മാത്രം കളിക്കാന്‍ ശ്രദ്ധിക്കുക, മൂന്നാം കക്ഷി ഏജന്റുമാരെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടും നിങ്ങള്‍ക്ക് ഭാഗ്യ പരീക്ഷണം നടത്താം.

യുഎഇയില്‍ ലോട്ടറികള്‍ എടുക്കുന്നതിന് 18 വയസ് പൂര്‍ത്തിയാകണം, സമ്മാനത്തുകയ്ക്ക് നികുതി നല്‍കണം (യുഎഇയില്‍ നികുതി ബാധകമായില്ലെങ്കിലും നിങ്ങളുടെ മാതൃരാജ്യത്ത് നികുതി വേണ്ടിവന്നേക്കാം), ദുബായ് ഡ്യൂട്ടി ഫ്രീ അല്ലെങ്കില്‍ ബിഗ് ടിക്കറ്റ് പോലുള്ള ഔദ്യോഗിക ചാനലുകള്‍ ലിസ്റ്റ് ചെയ്യാത്ത നറുക്കെടുപ്പുകള്‍ വിശ്വസിക്കരുത്.