ഒരു ദിവസം എത്ര നിലക്കടല കഴിക്കാം? പോഷകാഹാര വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ | How Many Peanuts Can You Eat In A Day, Here is the benefits and What Nutritionist Guide Malayalam news - Malayalam Tv9

Peanuts Benefits: ഒരു ദിവസം എത്ര നിലക്കടല കഴിക്കാം? പോഷകാഹാര വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ

Updated On: 

05 Nov 2025 09:27 AM

Health Benefits Of Peanuts: നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നിലക്കടല. ഇതിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ട്. ​ഗുണങ്ങൾ ധാരാളമുണ്ടെന്ന് കരുതി അമിതമായി കഴിക്കരുത്. അങ്ങനെയെങ്കിൽ ഒരു ദിവസം എത്ര നിലക്കടല കഴിക്കണമെന്നും അവയുടെ ആരോ​ഗ്യ​ ​ഗുണങ്ങളും നോക്കാം.

1 / 5ഓരോ ശരീരത്തിനും അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത് കൃത്യമായ സമയത്ത് കഴിക്കുക എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിൻ്റെ അടിസ്ഥാനം. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ആദ്യം ഉൾപ്പെടുത്തുന്ന ഭക്ഷണത്തിൻ്റെ ​ഗുണവും അത് നിങ്ങൾക്ക് ആവശ്യമാണോ എന്നും അറിയേണ്ടതുണ്ട്. (Image Credits: Unsplash)

ഓരോ ശരീരത്തിനും അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത് കൃത്യമായ സമയത്ത് കഴിക്കുക എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിൻ്റെ അടിസ്ഥാനം. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ആദ്യം ഉൾപ്പെടുത്തുന്ന ഭക്ഷണത്തിൻ്റെ ​ഗുണവും അത് നിങ്ങൾക്ക് ആവശ്യമാണോ എന്നും അറിയേണ്ടതുണ്ട്. (Image Credits: Unsplash)

2 / 5

അത്തരത്തിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നിലക്കടല. ഇതിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ട്. ​ഗുണങ്ങൾ ധാരാളമുണ്ടെന്ന് കരുതി അമിതമായി കഴിക്കരുത്. എങ്ങനെയെങ്കിൽ ഒരു ദിവസം എത്ര നിലക്കടല കഴിക്കണമെന്നും അവയുടെ ആരോ​ഗ്യ​ ​ഗുണങ്ങളും നോക്കാം. (Image Credits: Unsplash)

3 / 5

ഒരു ദിവസം ഏകദേശം 40 മുതൽ 50 ഗ്രാം വരെ നിലകടല കഴിക്കാവുന്നതാണ്. പോഷകാഹാര വിദഗ്ധയായ പ്രീതി ത്യാഗിയുടെ അഭിപ്രായത്തിൽ, ഇടയ്ക്കിടയിലുള്ള വിശപ്പ് നിയന്ത്രിക്കാൻ ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്. ഇനി പീനട്ട് ബട്ടറാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ഒരു ടേബിൾ സ്പൂൺ വരെ സുരക്ഷിതമാണെന്ന് പ്രീതി ത്യാഗി പറയുന്നു. (Image Credits: Unsplash)

4 / 5

നിലക്കടല കഴിക്കുന്നതിലൂടെ ഊർജ്ജം, പ്രതിരോധശേഷി, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ നന്നാക്കൽ എന്നിവയ്ക്ക് ആവശ്യമായ പോഷകങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. നിലക്കടലയിൽ ഫൈറ്റിക് ആസിഡിന്റെ രൂപത്തിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോൾ, ഈ സംയുക്തം ഇരുമ്പ്, സിങ്ക്, കാൽസ്യം, മാംഗനീസ് തുടങ്ങിയ പ്രധാന ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം. (Image Credits: Unsplash)

5 / 5

ഒറ്റയടിക്ക് വലിയ അളവിൽ നിലക്കടല കഴിക്കുന്നത് മലബന്ധം, വയറിളക്കം അല്ലെങ്കിൽ വയറു വീർക്കൽ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. ഉപ്പ് ചേർത്ത നിലക്കടല കഴിക്കുന്നത് അമിതമായ സോഡിയം ഉല്ളിലെത്താൻ കാരണമാകും. ഇത് രക്തപ്രവാഹത്തിലേക്ക് വെള്ളം വലിച്ചെടുക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഉപ്പിട്ടവ ഒഴിവാക്കണം. (Image Credits: Unsplash)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ