AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Tax: പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ എത്ര നികുതി അടയ്ക്കണം?

Tax on Inherited Gold: ഇന്ത്യയിലെ നിയമങ്ങള്‍ പ്രകാരം പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി ബാധകമല്ല, എന്നാല്‍ അത് വില്‍ക്കുന്ന സമയത്ത് നികുതി നല്‍കേണ്ടതായിട്ടുണ്ട്.

shiji-mk
Shiji M K | Published: 04 Oct 2025 09:21 AM
വിവാഹ സമയത്ത് അല്ലെങ്കില്‍ വിശേഷ അവസരങ്ങളിലെല്ലാം നമ്മുടെ രാജ്യത്ത് സ്വര്‍ണം സമ്മാനമായി നല്‍കുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ പ്രകാരം പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി ബാധകമല്ല, എന്നാല്‍ അത് വില്‍ക്കുന്ന സമയത്ത് നികുതി നല്‍കേണ്ടതായിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ മൂലധന ആസ്തിയായി കണക്കാക്കുന്നു. ആഭരണം ലഭിച്ച വ്യക്തി അത് വില്‍ക്കുമ്പോള്‍ മൂലധന നേട്ടമെന്ന നിലയില്‍ നികുതി നല്‍കണം. (Image Credits: Getty Images)

1 / 5
2024 ജൂലൈ 23 മുതല്‍ പ്രാബല്യത്തില്‍ വന്ന മൂലധന നേട്ട നിയമത്തിലെ മാറ്റങ്ങള്‍ പ്രകാരം 24 മാസമാണ് നിങ്ങള്‍ സ്വര്‍ണം കൈവശം വെച്ചിരിക്കുന്നതെങ്കില്‍ നികുതി സ്ലാബുകളില്‍ ഇത് ഉള്‍പ്പെടും. 24 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. 12.5 ശതമാനം നികുതി ബാധകമായിരിക്കും.

2 / 5
നേരത്തെ പാരമ്പര്യമായി ലഭിച്ച സ്വര്‍ണം 36 മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ അതിനെ ഹ്രസ്വകാല ആസ്തിയായി കണക്കാക്കിയിരുന്നു. 36 മാസത്തിലധികം സ്വര്‍ണം കൈവശം വെച്ചാല്‍ അത് ദീര്‍ഘകാല ആസ്തിയായി കണക്കാക്കി 20 ശതമാനം നികുതി ചുമത്തും.

3 / 5
അതായത്, പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും അത് വില്‍ക്കുന്ന സമയത്ത് ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കണം.

4 / 5
നികുതി ഒഴിവാക്കുന്നതിനായി ആഭരണങ്ങള്‍ വില്‍ക്കുകയും, അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും ചെയ്യാം. കൈവശം വെക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അവയുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കുക.

5 / 5