AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Rashmika Engagement: അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ നിശ്ചയം കഴിഞ്ഞു? ഫെബ്രുവരിയില്‍ വിവാഹം

Vijay Deverakonda, Rashmika Mandanna Engagement: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ രഹസ്യമായി ആണ് നടന്നത്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം

sarika-kp
Sarika KP | Updated On: 04 Oct 2025 08:16 AM
തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതാരാകാന്‍ പോകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാ​ഹിതരാകാൻ പോകുന്നത്.  ഇതിനു മുന്നോടിയായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. (Image Credits: Instagram)

1 / 5
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ രഹസ്യമായി ആണ് നടന്നത്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹ നിശ്ചയം നടന്നത്.

2 / 5
എന്നാൽ ഇതുവരെ വിവാഹ നിശ്ചയം സംബന്ധിച്ച് വിവരം ഔദ്യോഗികമായി ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല. 2026  ഫെബ്രുവരിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

3 / 5
ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും വൈറലായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പലപ്പോഴും മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ വളരെ തന്ത്രപൂർവ്വം ഉത്തരം നല്‍കുകയായിരുന്നു.

4 / 5
വിവാഹ നിശ്ചയത്തോടെ കഴിഞ്ഞതോടെ ഇത്തരം കിംവദന്തികള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. രശ്മികയും വിജയിയും ഗീതാഗോവിന്ദം എന്ന സിനിമയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമ ഇരുവര്‍ക്കും വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തിരുന്നു.

5 / 5