Cleaning: നിങ്ങളുടെ തലയിണ എത്ര വർഷമായി, ജീൻസും തോർത്തും എപ്പോഴാണ് കഴുകുന്നത്!; വിദഗ്ധർ പറയുന്നത് ഇങ്ങനെ
Cleaning Tips: അവശ്യവസ്തുക്കൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന്റെയും ശുചിത്വത്തിൻ്റെയും പ്രധാന ഘടകമാണ്. അടിവസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, തലയി, തോർത്ത് തുടങ്ങി ഇവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ നമ്മൾ കരുതുന്നതിനും അപ്പുറമായിരിക്കും പ്രശ്നങ്ങൾ.

ശുചിത്വം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് കേട്ടിട്ടില്ലേ. അവശ്യവസ്തുക്കൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന്റെയും ശുചിത്വത്തിൻ്റെയും പ്രധാന ഘടകമാണ്. അടിവസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, തലയി, തോർത്ത് തുടങ്ങി ഇവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ നമ്മൾ കരുതുന്നതിനും അപ്പുറമായിരിക്കും പ്രശ്നങ്ങൾ. (Image Credits: Unsplash)

ഓരോ ഉപയോഗത്തിന് ശേഷവും അടിവസ്ത്രം വൃത്തിയാക്കണമെന്നാണ് ആരോഗ്യ വിദഗ്ധനായ മനാൻ വോറ പറയുന്നത്. ഓരോ വസ്തുകൾ ഉപയോഗിക്കേണ്ടതിൻ്റെ കാലാവധിയും വൃത്തിയാക്കേണ്ട സമയവും അദ്ദേഹം എടുത്തുപറയുന്നുണ്ട്. നമ്മൾ അധികം ശ്രദ്ധിക്കാത്ത തലയിണ കവർ പോലും 3, 4 ദിവസം കൂടുമ്പോൾ കഴുകേണ്ടതുണ്ട്. (Image Credits: Unsplash)

പ്രത്യേകിച്ച് നിങ്ങളുടേത് എണ്ണമയമുള്ള ചർമ്മമോ മുഖക്കുരുവോ ഉള്ളതാണെങ്കിൽ. കൂടാതെ തലയിണ - ഓരോ 6 മാസത്തിലും കഴുകുകയോ മറ്റൊന്ന് മാറ്റുകയോ ചെയ്യണം. തലയിണ വിയർപ്പ് വലിച്ചെടുക്കുന്നു. പൊടിയും ശരീരത്തിലെ എണ്ണയും അടിഞ്ഞുകൂടുന്നതിനാൽ പുതപ്പ് ഓരോ 2–3 മാസത്തിലും മാറ്റണം. ജീൻസ് - 4–5 തവണ മാത്രം ധരിക്കുക. അതിന് ശേഷം ഉറപ്പായും കഴുകണം.(Image Credits: Unsplash)

നനഞ്ഞ ടവലുകൾ ബാക്ടീരിയകളെ ആകർഷിക്കുന്നു. ചർമ്മത്തിന് ദോഷകരമാകുന്ന രണ്ട് വസ്തുക്കളാണ് ടവലുകളും ടൂത്ത് ബ്രഷും. നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പഴകിയാൽ അവ പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാം. അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ഉപയോഗത്തിന് ശേഷം തോർത്ത് കഴുകുക. മൂന്ന് മാസം കൂടുമ്പോൾ പുതിയ ബ്രഷ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. (Image Credits: Unsplash)

അടിവസ്ത്രം - ഓരോ ഉപയോഗത്തിന് ശേഷവും, ബെഡ്ഷീറ്റുകൾ - ആഴ്ചയിൽ ഒരിക്കൽ കഴുകുക, തലയിണ കവർ - ഓരോ 3–4 ദിവസത്തിലും കഴുകുക, തലയിണ - ഓരോ 6 മാസത്തിലും കഴുകുക, പുതപ്പ് - ഓരോ 2–3 മാസത്തിലും മാറ്റുക, ജീൻസ് - 4–5 തവണ ഇട്ടതിന് ശേഷം, ടവൽ - ഓരോ 2–3 ഉപയോഗത്തിലും കഴുകുക, ടൂത്ത് ബ്രഷ് - ഓരോ 3 മാസത്തിലും മാറ്റുക എന്നിങ്ങനെയാണ് വോറ പറയുന്നത്. (Image Credits: Unsplash)