Pappadam Side Effects: ദിവസവും പപ്പടം കഴിക്കാറുണ്ടോ? എങ്കിൽ പണി കിട്ടും, കാന്‍സറിന് വരെ സാധ്യത
Pappadam Health Risks: ദിവസവും പപ്പടം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കലോറി ധാരാളം അടങ്ങിയ പപ്പടം പതിവായി കഴിച്ചാൽ പ്രശ്നമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

മിക്ക ദിവസങ്ങളിലും ഉച്ച ഊണിനൊപ്പം പപ്പടം കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ദിവസവും പപ്പടം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കലോറി ധാരാളം അടങ്ങിയ പപ്പടം പതിവായി കഴിച്ചാൽ പ്രശ്നമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. (Image Credits: Getty Images)

പപ്പടത്തിന്റെ പ്രധാന ചേരുവ ഉഴുന്നാണ്. എന്നാൽ, ഉഴുന്നിന് പകരം മൈദ ഉപയോഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന വ്യവസ്ഥയെ തന്നെ ബാധിക്കും. അസിഡിറ്റി, അൾസർ തുടങ്ങിയവയ്ക്കും ഇത് കാരണമാകും. (Image Credits: Getty Images)

വ്യവസായ അടിസ്ഥാനത്തില്‍ പപ്പടം ഉണ്ടാക്കുമ്പോൾ ഉയര്‍ന്ന അളവില്‍ ഉപ്പ്, സോഡിയം ബൈകാര്‍ബൊണേറ്റ് പോലുള്ള ചേരുവകളും പ്രിസര്‍വേറ്റീവുകളും ധാരാളം ചേർക്കുന്നു. ഇത് കുടലിലെ കാൻസറിന് ഉൾപ്പെടെ കരണമായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. (Image Credits: Getty Images)

അതുപോലെ തന്നെ, പപ്പടത്തിന്റെ സ്ഥിരമായ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാം. എണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കുന്നതിനാൽ കൊളസ്‌ട്രോള്‍ പോലുളള രോഗങ്ങള്‍ക്കും പപ്പടം കാരണമാകും. (Image Credits: Getty Images)

എങ്കിലും, മിതമായ അളവില്‍ പപ്പടം കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളില്ല. അതായത്, ഒന്നോ രണ്ടോ പപ്പടങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാൽ, എന്നും പപ്പടം കഴിക്കുന്നത് ഒഴിവാക്കുക. (Image Credits: Getty Images)