Heat Rash: ചൂടുകുരു മാറ്റാം, ചെയ്യേണ്ടത് ഈ നിസ്സാരകാര്യങ്ങൾ
How to Get Rid of Heat Rash: ചൂട് കൂടുന്നതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ചൂടുകുരുവിനാൽ വലയുകയാണ്. ഇവയെ പ്രതിരോധിക്കാൻ എന്താണ് വഴി? കുളിച്ച ശേഷം വെള്ളം മെല്ലെ ഒപ്പികയുക, ശക്തമായി ഉരസരുത്. ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞാലോ...

ചൂട് കൂടുന്നതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ചൂടുകുരുവിനാൽ വലയുകയാണ്. ഇവയെ പ്രതിരോധിക്കാൻ എന്താണ് വഴി? ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞാലോ. ( Image Credit Source: Getty Image )

തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. കൂടാതെ, സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.

കുളിച്ച ശേഷം വെള്ളം മെല്ലെ ഒപ്പികയുക, ശക്തമായി ഉരസരുത്. ശരീരം തണുപ്പിക്കാനായി ലാക്ടോകലാമിൻ ലോഷൻ പുരട്ടാവുന്നതാണ്. കൂടാതെ, ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടുന്നതും നല്ലതാണ്.

തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്, ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.