Mango: മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാകുമോ? അറിയാൻ വഴിയുണ്ട്
How To Identify Real and Artificially Ripened Mangoes: കണ്ണിമാങ്ങ തൊട്ട് പഴുത്ത മാങ്ങയിൽ വരെ വ്യത്യസ്തതരം പരീക്ഷണങ്ങളാണ് മലയാളികൾ നടത്തുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മാമ്പഴം രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണോ എന്ന സംശയം മിക്കപേർക്കുമുണ്ട്. എന്നാൽ ഇത് തിരിച്ചറിയാൻ ചില എളുപ്പ വഴികളുണ്ട്. നോക്കിയാലോ...

മാങ്ങയുടെ സീസണായതോടെ, കണ്ണിമാങ്ങ തൊട്ട് പഴുത്ത മാങ്ങയിൽ വരെ വ്യത്യസ്തതരം പരീക്ഷണങ്ങളാണ് മലയാളികൾ നടത്തുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മാമ്പഴം രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണോ എന്ന സംശയം മിക്കപേർക്കുമുണ്ട്. എന്നാൽ ഇത് തിരിച്ചറിയാൻ ചില എളുപ്പ വഴികളുണ്ട്. നോക്കിയാലോ... ( Image Credit Source: Getty Images )

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് മാങ്ങ ഇടുക. ഇത് വെള്ളത്തിൽ മുങ്ങിപോവുകയാണെങ്കിൽ സ്വാഭാവികമായി പഴുത്തതാണെന്ന് ഉറപ്പിക്കാം. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ മാങ്ങ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. സിമ്പിൾ ടെക്നിക് ആണിത്.

മറ്റൊരു വഴി നിറം നോക്കി തിരിച്ചറിയാമെന്നതാണ്. കൃത്രിമമായി പഴുപ്പിച്ച മാങ്ങകളില്‍ പലപ്പോഴും അവിടിവിടെയായി പച്ചനിറത്തിലുള്ള പാടുകള്‍ ഉണ്ടായിരിക്കും, എന്നാൽ സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ എല്ലാ ഭാഗത്തും ഒരു പോലെയുളള നിറമായിരിക്കും.

തൊട്ടുനോക്കിയും മാമ്പഴം നല്ലതാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. സ്വാഭാവികമായി പഴുത്ത മാങ്ങ തൊടുമ്പോൾ മൃദുവായതും ഉറപ്പുള്ളതും ആയിരിക്കും. എന്നാൽ, രാസ വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ ചില ഭാഗങ്ങളില്‍ മാത്രം മൃദുവായും ചില ഭാഗങ്ങളില്‍ കട്ടിയുള്ളതായും അനുഭവപ്പെടും.

അതുപോലെ തന്നെ പഴുത്ത മാങ്ങയ്ക്ക് നല്ല മണമായിരിക്കും. എന്നാൽ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ സ്വാഭാവിക ഗന്ധം കുറവായിരിക്കും. രാസ ഗന്ധവും ഉണ്ടാവും. ഈ രീതിയിലും മാങ്ങ പരിശോധിക്കാം.