AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Banana Peel Chutney: വാഴപ്പഴത്തിൻ്റെ തൊലി വലിച്ചെറിയല്ലേ…; ആരോഗ്യകരമായ ചട്ണിയുണ്ടാക്കാം

Banana Peels Tasty Chutney: വാഴപ്പഴം പഴുത്തതാണ് സാധരണയായി നമ്മൾ വാങ്ങുന്നത്. പച്ച ഉപ്പേരി തോരൻ തുടങ്ങിയവയ്ക്കാണ് ഉപയോ​ഗിക്കുന്നത്. എങ്ങനെ കഴിച്ചാലും അവസാനം വാഴപ്പഴത്തിൻ്റെ തൊലി വലിച്ചെറിയുന്നത് സ്വാഭാവികമാണ്. എന്നാൽ ഇനി ആ തൊലി ഉപയോ​ഗിച്ച് ഉ​ഗ്രൻ ഒരു ചട്ണി ഉണ്ടാക്കിയാലോ. ഇത്രയും രുചികരമായ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം എന്ന് പലർക്കും അറിയില്ല.

Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 20 Apr 2026 | 07:28 PM
വാഴപ്പഴം എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ്. വാഴപ്പഴം പഴുത്തതാണ് സാധരണയായി നമ്മൾ വാങ്ങുന്നത്. പച്ച ഉപ്പേരി തോരൻ തുടങ്ങിയവയ്ക്കാണ് ഉപയോ​ഗിക്കുന്നത്. എങ്ങനെ കഴിച്ചാലും അവസാനം വാഴപ്പഴത്തിൻ്റെ തൊലി വലിച്ചെറിയുന്നത് സ്വാഭാവികമാണ്. എന്നാൽ ഇനി ആ തൊലി ഉപയോ​ഗിച്ച് ഉ​ഗ്രൻ ഒരു ചട്ണി ഉണ്ടാക്കിയാലോ. (Image Credits: Getty Images)

1 / 5
വേസ്റ്റ് എന്ന് കരുതി നമ്മൾ കളയുന്ന വസ്തുവിൽ നിന്ന് ഇത്രയും രുചികരമായ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം എന്ന് പലർക്കും അറിയില്ല. ചോറിനും ചപ്പാത്തിക്കും ദോശയ്ക്കും ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ ചട്ണിയുടെ റെസിപ്പി നമുക്ക് നോക്കാം. ആവശ്യമായ സാധനങ്ങൾ: കഴുകി വൃത്തിയാക്കിയ പച്ച പഴത്തൊലി 2എണ്ണം, ഉള്ളി അരിഞ്ഞത്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വറ്റൽമുളക്, 1 ടീസ്പൂൺ ജീരകം, കടുക് എണ്ണ, ഉപ്പ്, മല്ലിയില, നാരങ്ങയുടെ നീര്.

2 / 5
 പഴത്തൊലിയിൽ കീടനാശിനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വെച്ച ശേഷം നന്നായി കഴുകിയെടുക്കുക. ശേഷം ഇവ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ കടുക് എണ്ണ ചൂടാക്കി ജീരകം ചേർക്കുക. അവ വഴന്നു കഴിയുമ്പോൾ, അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റുക.

3 / 5
ശേഷം അരിഞ്ഞുവച്ച വാഴപ്പഴത്തിന്റെ തൊലികൾ ഒരു നുള്ള് ഉപ്പും ചേർത്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്ത് ഈ മിശ്രിതം തണുക്കാൻ അനുവദിക്കുക. തണുത്തുകഴിഞ്ഞാൽ, മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക.  ഇതിന് രുചി കൂട്ടുന്നതിനായി അതിലേക്ക് അല്പം നാരങ്ങാനീരും ഒരു തുള്ളി കടുക് എണ്ണയും ചേർക്കാം.

4 / 5
 ഉയർന്ന ഫൈബർ കണ്ടൻ്റുള്ളതിനാൽ പഴത്തൊലി ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ ഉറക്കക്കുറവ് പരിഹരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും വളരെ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ലുട്ടീനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

5 / 5
Follow Us