Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
Plum Cake Without Eggs at Home: ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തി, ഇനി നക്ഷത്രങ്ങളുടെയും ആഘോഷങ്ങളുടെയും രുചികളുടെയും കാലമാണ്. ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പ്ലം കേക്ക്. ഇത്തവണ കേക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെയുണ്ടാക്കിയാലോ...

കറുത്ത ഉണക്കമുന്തിരി: ¼ കപ്പ്, പ്ലം: ¼ കപ്പ്, ആപ്രിക്കോട്ട്: ¼ കപ്പ്, ഈത്തപ്പഴം: ¼ കപ്പ്, ഉണക്ക അത്തിപ്പഴം: ¼ കപ്പ്, ക്രാൻബെറി: ¼ കപ്പ്, റം (അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ്): 100 മില്ലി, പുതിയ ഓറഞ്ച് ജ്യൂസ്: 300 മില്ലി, തൈര്: 240 മില്ലി, എണ്ണ അല്ലെങ്കിൽ മൃദുവായ വെണ്ണ: ¾ കപ്പ്, വാനില എക്സ്ട്രാക്റ്റ്: 1 ടീസ്പൂൺ

ഡ്രൈ മിക്സ്, ഗോതമ്പ് മാവ്: 200 ഗ്രാം, ബദാം മീൽ: ½ കപ്പ്, ബ്രൗൺ ഷുഗർ: 1 കപ്പ്, ബേക്കിംഗ് പൗഡർ: ½ ടീസ്പൂൺ, ബേക്കിംഗ് സോഡ: ¼ ടീസ്പൂൺ, കറുവപ്പട്ട പൊടി: 1 ടീസ്പൂൺ, ഉണങ്ങിയ ഇഞ്ചി പൊടി: 1 ടീസ്പൂൺ, നട്‌സ്, അരിഞ്ഞ ബദാം: ½ കപ്പ്, വാൽനട്ട്: ½ കപ്പ് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ. (Image Credit: Getty Images)

കേക്ക് ഉണ്ടാക്കാനായി ആദ്യം ഉണക്കമുന്തിരി, പ്ലം, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം, ക്രാൻബെറി എന്നിവ ഒരു പാത്രത്തിൽ വെച്ച് റം (അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ്), ബാക്കിയുള്ള ഓറഞ്ച് ജ്യൂസ് എന്നിവ ഒഴിക്കുക. രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. ഡ്രൈ മിക്സ് തയ്യാറാക്കുന്നതിന് ഗോതമ്പ് മാവ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, കറുവപ്പട്ട, ഇഞ്ചി പൊടി എന്നിവ ഒരുമിച്ച് അരിച്ചെടുക്കാം. (Image Credit: Getty Images)

ബാറ്റർ ഉണ്ടാക്കാനായി, എണ്ണ/വെണ്ണ, ബ്രൗൺ ഷുഗർ എന്നിവ മൃദുവായി മാറുന്നതുവരെ നന്നായി അടിക്കുക. ഇതിലേക്ക് തൈര് ക്രമേണ ചേർത്ത് ഇളക്കുക. ശേഷം, മാവ് മിശ്രിതം ചേർക്കുക. കുതിർത്തുവെച്ച പഴങ്ങൾ, അവയുടെ ദ്രാവകം, അരിഞ്ഞ ബദാം, വാൽനട്ട് എന്നിവ ബാറ്ററിലേക്ക് ചേർത്ത് നന്നായി ഇളക്കി നൽകാം. (Image Credit: Getty Images)

ഓവൻ 170°C-ൽ (340°F) ചൂടാക്കി 9 ഇഞ്ച് കേക്ക് പാൻ പാർച്ച്മെന്റ് പേപ്പർ കൊണ്ട് നിരത്തുക. ബാറ്റർ പാനിലേക്ക് ഒഴിച്ച് മുകൾഭാഗം നിരപ്പാക്കുക. ഏകദേശം 90 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്ത ശേഷം കേക്ക് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ശേഷം ഗ്രീസ് പ്രൂഫ് പേപ്പറിലും ഫോയിലിലും പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. രണ്ടാഴ്ച കഴിഞ്ഞ് കഴിക്കാം. (Image Credit: Getty Images)