Upma Recipe: നാളെ രാവിലെ ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ? മതിയായില്ലെന്ന് പറയരുത്
Tomato Upma Recipe: എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഉപ്പുമാവൊന്ന് ഉണ്ടാക്കിനോക്കിയാലോ. പോഷകസമ്പുഷ്ടമായ തക്കാളി ഉപ്പുമാവ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

മിക്ക ദിവസങ്ങളിലും പല വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഉപ്പുമാവ്. കുറഞ്ഞ സമയത്ത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നതിനാലാണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ പലരും ഇതിനോട് മുഖം തിരിക്കാറാണ് പതിവ്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഉപ്പുമാവൊന്ന് ഉണ്ടാക്കിനോക്കിയാലോ. പോഷകസമ്പുഷ്ടമായ തക്കാളി ഉപ്പുമാവ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. (Photos Credit Getty Images)

ചേരുവകൾ: റവ - ഒരു കപ്പ്, വെവെള്ളം - രണ്ടര കപ്പ്,നെയ്യ് / എണ്ണ - 2 ടേബിൾ സ്പൂൺ, അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ, ഉഴുന്ന് പരിപ്പ് - ഒരു ടേബിൾ സ്പൂൺ,കടുക് - ഒരു ടീസ്പൂൺ,വറ്റൽ മുളക് - 2 എണ്ണം, കറിവേപ്പില - 2 തണ്ട്, ചെറി ഉള്ളി അരിഞ്ഞത് - അര കപ്പ്, ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ, പച്ചമുളക് -2 എണ്ണം,കാരറ്റ് അരിഞ്ഞത് -2 ടേബിൾ സ്പൂൺ,ബീൻസ് അരിഞ്ഞത് - 2 ടേബിൾസ്പൂൺ, തക്കാളി - 2 ഇടത്തരം വലിപ്പത്തിൽ ഉള്ളത്, മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം: ഒരു പാനിൽ റവ ചേർത്ത് ചെറു തീയിൽ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഇതേ എണ്ണയിലേക്ക് ഉഴുന്നുപരിപ്പും കടുകും വറ്റൽ മുളകും ചേർക്കുക.

കടുക് പൊട്ടി തുടങ്ങുമ്പോൾ കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.ഇതിലേക്ക് മഞ്ഞൾപൊടി ചേർത്തതിനു ശേഷം അരിഞ്ഞുവച്ച ക്യാരറ്റ്, ബീൻസ്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. പച്ചക്കറികൾ വെന്തപ്പോൾ. റവ അൽപാൽപമായി ഇട്ട് യോജിപ്പിക്കുക. തുടർന്ന് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. വറുത്തുവെച്ച അണ്ടിപ്പരിപ്പ് വിതറി അലങ്കരിക്കാം.രുചികരമായ തക്കാളി ഉപ്പുമാവ് തയാർ.