പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ്ങ് വേറെ രീതിക്കും കഴിക്കാം; തണുപ്പിനെ ചെറുക്കാൻ സൂപ്പായാലോ | How to make varieties of Sweet Potato Recipes instead of boiled, include ginger soup Malayalam news - Malayalam Tv9

Sweet Potato Recipies: പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ്ങ് വേറെ രീതിക്കും കഴിക്കാം; തണുപ്പിനെ ചെറുക്കാൻ സൂപ്പായാലോ

Updated On: 

29 Dec 2025 | 09:08 PM

Sweet Potato Healthy Recipies: തണുപ്പിനെ പ്രതിരോധിക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ വളരെ നല്ലതാണ്. മധുരക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ തണുപ്പുകാലത്തെ ഊർജ്ജക്കുറവ് മാറ്റാൻ നിങ്ങളെ സഹായിക്കും. ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നവയാണ്.

1 / 5ഡിസംബറിലെ തണുപ്പിൽ ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം ആരോ​ഗ്യത്തിനും അതാണ് നല്ലത്. ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. മിക്കവരും ആവിയിൽ വേവിച്ചോ പുഴുങ്ങിയോ ആണ് മധുരക്കിഴങ്ങ് കഴിക്കുന്നത്. എന്നാൽ ഇതിനപ്പുറം വേറെ കുറെ വിഭവങ്ങൾ മധുരക്കിഴങ്ങ് ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കും. (Image Credits: Getty Images)

ഡിസംബറിലെ തണുപ്പിൽ ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം ആരോ​ഗ്യത്തിനും അതാണ് നല്ലത്. ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. മിക്കവരും ആവിയിൽ വേവിച്ചോ പുഴുങ്ങിയോ ആണ് മധുരക്കിഴങ്ങ് കഴിക്കുന്നത്. എന്നാൽ ഇതിനപ്പുറം വേറെ കുറെ വിഭവങ്ങൾ മധുരക്കിഴങ്ങ് ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കും. (Image Credits: Getty Images)

2 / 5

തണുപ്പിനെ പ്രതിരോധിക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ വളരെ നല്ലതാണ്. മധുരക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ തണുപ്പുകാലത്തെ ഊർജ്ജക്കുറവ് മാറ്റാൻ നിങ്ങളെ സഹായിക്കും. ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നവയാണ്. (Image Credits: Getty Images)

3 / 5

മധുരക്കിഴങ് ഉടച്ചത്: നാല് ഇടത്തരം മധുരക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഇഞ്ചി നീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നെയ്യിൽ കടുക് വറുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ മല്ലിയില ചേർക്കാവുന്നതാണ്. (Image Credits: Getty Images)

4 / 5

മധുരക്കിഴങ്ങ് ഇഞ്ചി സൂപ്പ്: വെളിച്ചെണ്ണയിൽ ചെറുതായി അരിഞ്ഞ ഒരു സവാളയും രണ്ട് അല്ലി വെളുത്തുള്ളിയും വഴറ്റിയെടുക്കുക. ഇതിലേക്ക് 500 ഗ്രാം മധുരക്കിഴങ്ങ് കഷ്ണങ്ങൾ, ഇഞ്ചി, നാല് കപ്പ് വെജിറ്റബിൾ ബ്രോത്ത് (പച്ചക്കറി വേവിക്കുമ്പോൾ കിട്ടുന്ന വെള്ളം) എന്നിവ ചേർത്ത് 20 മിനിറ്റ് നന്നായി വേവിക്കുക. ശേഷം ഇവ ബ്ലെൻഡറിൽ ഉടച്ചെടുക്കാവുന്നതാണ്. (Image Credits: Getty Images)

5 / 5

മധുരക്കിഴങ്ങ് പരിപ്പ് കറി : ഒരു കപ്പ് പരിപ്പും രണ്ട് മൂന്ന് മധുരക്കിഴങ്ങ് കഷണങ്ങളാക്കി അരിഞ്ഞതും മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഇതിലേക്ക് നെയ്യ്, ജീരകം, കായം, വറ്റൽമുളക് എന്നിവ ചേർത്ത് വറവിടുക. (Image Credits: Getty Images)

പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി