Peanut Tea Recipe: കപ്പലണ്ടി ചായ കുടിച്ചിട്ടുണ്ടോ? ഒരു തവണയെങ്കിലും ട്രൈ ചെയ്ത് നോക്കണേ, റെസിപ്പി
Variety Peanut Tea Recipe: സോഷ്യൽ മീഡിയയിലൊക്കെ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു കിടിലൻ റെസിപ്പിയാണ് കപ്പലണ്ടി ചായ. കേൾക്കുമ്പോൾ ചെറിയൊരു കൗതുകം തോന്നാമെങ്കിലും, ഇതിന്റെ രുചിയും മണവും ഒരിക്കൽ അറിഞ്ഞാൽ പിന്നെ നിങ്ങൾ വീണ്ടും ഉണ്ടാക്കുമെന്നുറപ്പാണ്. തണുപ്പുള്ള കാലാവസ്ഥയിലോ വൈകുന്നേരങ്ങളിലോ ചൂടോടെ കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു വെറൈറ്റി ചായയാണിത്. ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

സാധാരണ ചായ കുടിച്ച് മടുത്തവരാണോ നിങ്ങൾ?, എങ്കിൽ വ്യത്യസ്തമായ ഒരു രുചിക്കൂട്ട് പരീക്ഷിക്കാം. സോഷ്യൽ മീഡിയയിലൊക്കെ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു കിടിലൻ റെസിപ്പിയാണ് കപ്പലണ്ടി ചായ (Peanut Tea). കേൾക്കുമ്പോൾ ചെറിയൊരു കൗതുകം തോന്നാമെങ്കിലും, ഇതിന്റെ രുചിയും മണവും ഒരിക്കൽ അറിഞ്ഞാൽ പിന്നെ നിങ്ങൾ വീണ്ടും ഉണ്ടാക്കുമെന്നുറപ്പാണ്. (IMAGE CREDIT SOURCE:SOCIAL MEDIA)

തണുപ്പുള്ള കാലാവസ്ഥയിലോ വൈകുന്നേരങ്ങളിലോ ചൂടോടെ കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു വെറൈറ്റി ചായയാണിത്. ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. കപ്പലണ്ടി ഒരുപിടി കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ കപ്പലണ്ടി കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ആവശ്യമായ ചേരുവകൾ: കപ്പലണ്ടി കുതിർത്തത്, ചായപ്പൊടി: 2 ടീസ്പൂൺ, വെള്ളം: ആവശ്യത്തിന്, പഞ്ചസാര മധുരത്തിന് അനുസരിച്ച്, ഏലക്കായ് ആവശ്യമെങ്കിൽ 1 എണ്ണം ചെറുതായി ചതച്ചത് എന്നിവയാണ് ഈ കപ്പലണ്ടി ചായ തയ്യാറാക്കാൻ ആവശ്യമായത്. വെറൈറ്റി ആഗ്രഹിക്കുന്നവർ ഉറപ്പായും ഒരിക്കലെങ്കിലും തയ്യാറാക്കി കുടിക്കേണ്ട ഒരു ചായയാണിത്.

തയ്യാറാക്കുന്ന വിധം: ആദ്യം ഒരു വലിയ പിടി കപ്പലണ്ടി രണ്ടോ മൂന്നോ മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിലിട്ട് അല്പം വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഈ അരച്ച കപ്പലിട്ട് പിഴിഞ്ഞ് അതിൽ നിന്ന് പാൽ പോലുള്ളത് മാറ്റിയെടുക്കുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഈ പാൽ ഒഴിക്കാം. ആവശ്യത്തിന് വെള്ളവും ചേർക്കണം.

ഇനി നിങ്ങൾ സാധാരണ ചായ തയ്യാറാക്കുന്നത് പോലെ തന്നെ, നന്നായി തിളച്ചതിനു ശേഷം അതിലേക്ക് ചായപ്പൊടിയും ചതച്ച ഒരു ഏലക്കായയും ഇട്ടുകൊടുക്കാ്. ഇത് മീഡിയം തീയിൽ വെച്ച് 2 മിനിറ്റ് തിളപ്പിക്കുക. കപ്പലണ്ടിയുടെ ആ പച്ചമണം മാറി നല്ലൊരു മണം വരുന്നത് വരെ തിളപ്പിക്കണം. ആവശ്യത്തിന് മധുരവും ചേർക്കാം. ചായ നന്നായി തിളച്ചതിന് ശേഷം അടുപ്പിൽ നിന്നും വാങ്ങി ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ചൂടോടെ കുടിക്കാം.