AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Helmet Airbag: ബൈക്കിനും എയർ ബാ​ഗ്! ഞെട്ടിച്ച് ചൈനയിലെ പുതിയ കണ്ടുപിടുത്തം, സംഭവം എ.ഐയോ?

Helmet Airbag Innovation: ഇപ്പോൾ വാഹനലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ വീഡിയോ ബൈക്ക് യാത്രികർക്കായുള്ള എയർബാ​ഗ് സംബന്ധിച്ച പുതിയ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടതാണ്. വേ​​ഗതയിൽ ഒരു ബൈക്ക് വരുന്നതും പെട്ടെന്ന് അത് മറിഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Helmet Airbag: ബൈക്കിനും എയർ ബാ​ഗ്! ഞെട്ടിച്ച് ചൈനയിലെ പുതിയ കണ്ടുപിടുത്തം, സംഭവം എ.ഐയോ?
Helmet Air BagImage Credit source: Screen Grab
Amal KV
Amal KV | Updated On: 18 Nov 2026 | 07:19 PM

ഇപ്പോൾ വാഹനലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ വീഡിയോ ബൈക്ക് യാത്രികർക്കായുള്ള എയർബാ​ഗ് സംബന്ധിച്ച പുതിയ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടതാണ്. വേ​​ഗതയിൽ ഒരു ബൈക്ക് വരുന്നതും പെട്ടെന്ന് അത് മറിഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കിൽ നിന്ന് റൈഡർ വീഴുന്ന അതേ നിമിഷം തന്നെ
ശരീരം മുഴുവൻ കവർ ചെയ്യുന്ന എയർബാഗ് പ്രവർത്തനക്ഷമമാകുന്നതും യാതൊരു പരിക്കും പറ്റാതെ യാത്രികൻ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

ചൈനീസ് കമ്പനി വികസിപ്പിച്ച പുതിയ ഹെൽമെറ്റ് എയർബാ​ഗ് സാങ്കേതിക വിദ്യ എന്ന രീതിയിൽ ആണ് ഈ വിഡിയോ വലിയതോതിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഈ സാങ്കേതികവിദ്യ ചൈനയിൽ വികസിപ്പിച്ചതാണെന്ന അവകാശവാദങ്ങളോടെ പ്രത്യക്ഷപ്പെട്ട, വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു. പക്ഷേ ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആധുനിക കാറുകളിൽ യാത്രക്കാർക്ക് എല്ലാ വശങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ഉപയോഗിക്കുന്ന എയർബാഗ് സംവിധാനങ്ങൾക്ക് സമാനമായ രീതിയിലാണ് പുറത്ത് വന്ന വീഡിയോയിലെ ഹെൽമെറ്റ് എയർബാ​ഗിന്റെ പ്രവർത്തനം.

Also Read: ഇൻഷുറൻസ് ഇല്ലെങ്കിൽ ടോൾ പ്ലാസയിൽ പിടിവീഴും! പുതിയ സംവിധാനം വരുന്നു

പുതിയ ആശയമെന്ന നിലയിലും ഏറെ കൗതുകം ജനിപ്പിക്കുന്ന കണ്ടന്റ് എന്ന നിലയിലും വിലിയ സ്വീകാര്യതായാണ് ഇതിന് ലഭിച്ചത്. എന്നാൽ, ഈ ദൃശ്യങ്ങൾ ഒരു യഥാർത്ഥ ഉൽപ്പന്ന പ്രദർശനമാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ആശയമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു വരുന്നുണ്ട്.

ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹെൽമെറ്റ് നിർമ്മിച്ചത് രണ്ട് ചൈനീസ് കമ്പനികളാണ് എന്ന് പറയുന്നു. ലാൻക്സി യെമ മോട്ടോർസൈക്കിൾ ഫിറ്റിംഗ്സ്, യാൻഫെങ് ഓട്ടോമോട്ടീവ് എന്നിവയാണ് ആ കമ്പനികൾ. എന്നാൽ ഈ രണ്ട് കമ്പനികളും ഉൽപ്പന്നത്തെക്കുറിച്ച് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ചൈനയിലെ ഷെജിയാങ്ങിൽ ആസ്ഥാനമായുള്ള ഒരു ഹെൽമെറ്റ് നിർമ്മാതാവാണ് ലാൻക്സി യെമ. യാൻഫെങ് എയർബാഗുകൾ, സീറ്റ് ബെൽറ്റുകൾ, സ്റ്റിയറിംഗ് വീലുകൾ എന്നിവയുൾപ്പെടെയുള്ള ഓട്ടോമോട്ടീവ് സുരക്ഷാ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയുമാണ്.

ഈ വീഡിയോയിലെ പല കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതുകൊണ്ടാണ് എ.ഐ നിർമ്മിതമെന്ന സംശയം ഉയരുന്നത്. ഹെൽമെറ്റിൽ ‘ലാൻക്സി യെമ’ (Lanxi Yema) എന്ന ബ്രാൻഡിന്റെ പേരോ അടയാളമോ ഇല്ല. പകരം, ഇറ്റാലിയൻ ഹെൽമെറ്റ് ബ്രാൻഡായ ‘എജിവി’ (AGV)-യുടെ ലോഗോയാണ് ഉള്ളത്. കൂടാതെ, ബൈക്ക് ഓടിക്കുന്നയാൾ ധരിച്ചിരിക്കുന്നത് മറ്റൊരു ഇറ്റാലിയൻ ബ്രാൻഡായ ‘ഡൈനീസ്’ (Dainese)-ന്റെ ലെതർ സ്യൂട്ടുമാണ്.

English Summary

A video currently circulating on social media has become a major topic of discussion in the automotive world. The video relates to a new innovation an airbag designed for motorcyclists. The footage shows a motorcycle traveling at speed before suddenly tipping over and falling.

Follow Us