AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Saiju kurup: തോന്നിയാൽ തോന്നിയതല്ലേ..! ക്രഷ് തോന്നിയ നടിയെ കുറിച്ച് സൈജു കുറുപ്പ്

ആ ഭാഗ്യം കടാക്ഷിച്ച നടനും കൂടിയാണ് സൈജു. 2005ൽ ഇതിഹാസ സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന മമ്ത മോഹൻദാസ് ചിത്രത്തിൽ നായകനായാണ് സൈജു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അവിടെ നിന്നും ഇങ്ങോട്ടുള്ള നടന്റെ കരിയർ നോക്കുമ്പോൾ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്.ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ ഒരു നടിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വളരെയധികം ശ്രദ്ധ നേടുന്നത്.......

Saiju kurup: തോന്നിയാൽ തോന്നിയതല്ലേ..! ക്രഷ് തോന്നിയ നടിയെ കുറിച്ച് സൈജു കുറുപ്പ്
Saiju KurupImage Credit source: Social Media
Ashli C
Ashli C | Published: 18 Nov 2026 | 06:44 PM

മലയാളികളുടെ ജനപ്രിയ നടനാണ് സൈജു കുറുപ്പ്. വലിയ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളോ ഒന്നുമില്ലാതെ സ്വാഭാവികമായ നാട്യം കൊണ്ടും തനതായ ഒരു അഭിനയശൈലികൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടൻ. നായകനായും വില്ലനായും ഹാസ്യ നടനായും എല്ലാം ഷൈജു കുറുപ്പ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവിൽ ഒരാളായി മാറിയിരിക്കുകയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു നേടാൻ ആവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.

ആ ഭാഗ്യം കടാക്ഷിച്ച നടനും കൂടിയാണ് സൈജു. 2005ൽ ഇതിഹാസ സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന മമ്ത മോഹൻദാസ് ചിത്രത്തിൽ നായകനായാണ് സൈജു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അവിടെ നിന്നും ഇങ്ങോട്ടുള്ള നടന്റെ കരിയർ നോക്കുമ്പോൾ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. അവയിൽ ഓരോന്നും വളരെയധികം മികച്ചതും ശ്രദ്ധ നേടിയവയും ആയിരുന്നു.

ALSO READ:‘ബാച്ചിലർ പാർട്ടി’ക്ക് മുൻപും ഓഫറുകൾ; അന്ന് ‘നോ’ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹൻസിക കൃഷ്ണ

ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ ഒരു നടിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വളരെയധികം ശ്രദ്ധ നേടുന്നത്. ഒറിജിനൽ എന്റർടൈൻമെന്റ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖം അഭിമുഖത്തിലാണ് തനിക്ക് ഏറ്റവും അധികം ഇഷ്ടം തോന്നിയ ഒരു നടിയെക്കുറിച്ച് പറയുന്നത്. മറ്റാരുമല്ല എല്ലാവർക്കും എന്നും ക്രഷ് ആയി തോന്നിയിട്ടുള്ള നടി ശ്രീദേവി തന്നെയാണ്.

തനിക്കിഷ്ടം തോന്നിയ നടി ശ്രീദേവിയാണ് എന്ന് സൈജു കുറിപ്പ് പറയുമ്പോൾ വീണ ചോദിക്കുന്നുണ്ട് ,അത് ചേട്ടനേക്കാൾ ഒരുപാട് മുതിർന്ന ഒരു നടിയല്ലേ എന്ന് .അത് കേൾക്കുമ്പോൾ ഉടനെ തന്നെ സൈജു ചോദിക്കുന്നത് അതിനെന്താ ഇഷ്ടം തോന്നിയാൽ അത് തോന്നിയപോലെ തന്നെയല്ലേ എന്ന് തിരിച്ചും ചോദിക്കുന്നുണ്ട്.

മാത്രമല്ല ഏത് സിനിമയിലൂടെയാണ് തനിക്ക് ക്രഷ് അവരോട് തോന്നിയത് എന്നും സൈജു വ്യക്തമാക്കുന്നുണ്ട്. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ചാൽബാസ് എന്ന ശ്രീദേവി ഡബിൾ റോളിൽ എത്തിയ ഒരു സിനിമ ഉണ്ടായിരുന്നു. ആ സിനിമയിൽ അവരുടെ അഭിനയം വളരെ മികച്ചതായിരുന്നു നല്ല ടാലന്റ് ഉള്ള ഒരു നടി കൂടിയാണ് അവർ സിനിമ കണ്ടപ്പോൾ തൊട്ടാണ് തനിക്ക് നായികയോട് ചെറിയ ക്രഷ് തോന്നിയത് എന്നാണ് സൈജുക്കുറുപ്പ് പറയുന്നത്.

അതേസമയം താരത്തിന്റെ പുതിയ സിനിമയായ പ്രേംപാറ്റ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടത്തെക്കുറിച്ച് സൈജു തുറന്നുപറയുന്നത്. അതേ അഭിമുഖത്തിൽ തന്നെ നടി അനുശ്രീ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ നടൻ സൂര്യ ആണെന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സൈജു ക്രഷ് തുറന്നു പറഞ്ഞത്.

ENGLISH SUMMARY

Actor saiju Kurup regarding an actress he has a crush on are garnering significant attention. In an interview given to the online media outlet he spoke about an actress he particularly admires—none other than Sridevi, an actress who has long been a crush for so many people.

Follow Us