AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി; തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി, കോൺഗ്രസ് -4, ലീഗ്- 1

V.D. Satheesan cabinet approved the list of new PSC members: മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾക്കൊടുവിൽ ഗ്രൂപ്പ് സമവായങ്ങളടക്കം പരിഗണിച്ച് പുതിയ പിഎസ്സി അ‌ംഗങ്ങളുടെ പട്ടിക മന്ത്രിമാർ അംഗീകരിച്ചു. പിഎസ് സി പട്ടികയിൽ നാല് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവുമാണ് ഉണ്ടാകുക. തർക്കത്തിന് കാരണമായ വ്യക്തികളുടെ പേരുകൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടർന്ന് അ‌വരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി; തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി, കോൺഗ്രസ് -4, ലീഗ്- 1
V.d. Satheesan Cabinet Approved The List Of New Psc MembersImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 18 Nov 2026 | 06:09 PM

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരേ മന്ത്രിമാർ രംഗത്തെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തർക്കം സ്ഥിരീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് മന്ത്രിസഭയിൽ ഒരുപാട് തർക്കങ്ങളുണ്ടായി ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയൻ പോക്കറ്റിൽനിന്ന് ഒരു കടലാസെടുത്താൽ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂർ ചർച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ് എന്ന് മന്ത്രിസഭായോഗ ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി വിശദീകരിച്ചു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ചിലർ തമ്മിൽ തർക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘‘എല്ലാവരും വന്ന് കയ്യടിക്കുന്ന സ്തുതിപാഠക സംഘമല്ല യുഡിഎഫ്. ഞാൻ പണ്ട് വലിയ ജനാധിപത്യവാദിയൊന്നും ആയിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല, കേൾക്കും. ഉമ്മൻ ചാണ്ടി സംസാരിക്കുന്നതു പോലെയാണോ ഞാൻ സംസാരിക്കുന്നത്. കെ. കരുണാകരൻ സംസാരിച്ചിരുന്നതു പോലെയാണോ ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നത്. തീരുമാനങ്ങളൊന്നും ഏകപക്ഷീയമല്ല. തോണ്ടിയാൽ‌ എന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടില്ല. ബോർഡ് – കോർപറേഷൻ വിഭജനം വേഗം തീർക്കണമെന്ന് പറയുന്നത് എങ്ങനെയാണ് തർക്കമാവുന്നത്” എന്ന് വിഡി സതീശൻ ചോദിച്ചു.

ALSO READ: ബാങ്കിൽ നിന്നും പണം പിൻവലിച്ചു പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്നു; 23 കാരൻ മലപ്പുറത്ത് അറസ്റ്റിൽ

എൽപിഎസ്ടി സമരത്തെ കുറിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. ചർച്ചയിൽ സർക്കാർ എടുക്കേണ്ട നിലപാടാണ് ഞങ്ങൾ ചർച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എൽഡിഎഫ് സർക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തർക്കങ്ങൾ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും, പറയണം. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരിക’ സതീശൻ പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറു മാസമായി. ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനായി. ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടികയിലും തീരുമാനം എടുത്തു. പുറത്ത് വന്ന പേരുകൾ ശരിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ദേവസ്വംബോർഡ് നിയമനങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിൽ തർക്കമുണ്ടെന്ന വാർത്ത തെറ്റാണെന്നും സതീശൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി

മന്ത്രിസഭാ യോഗത്തിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയത് പിഎസ്സി അ‌ംഗങ്ങളെ സംബന്ധിച്ചായിരുന്നു. ക്യാബിനറ്റ് മീറ്റിംഗിൽ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവച്ചപ്പോൾ ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് മന്ത്രി എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടിയതോടെ മറ്റ് മന്ത്രിമാരും സമാനമായ രീതിയിൽ മുഖ്യമന്ത്രി സ്വയം തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപണമുയർത്തി.

ഇതോടെ മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടിക അംഗീകരിക്കാതെ ചർച്ച വേണമെന്നായി. ഏറ്റവുമൊടുവിൽ ഗ്രൂപ്പ് സമവായങ്ങളടക്കം പരിഗണിച്ച പട്ടിക മന്ത്രിമാർ അംഗീകരിച്ചു. പിഎസ് സി പട്ടികയിൽ നാല് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവുമാണ് ഉണ്ടാകുക. തർക്കത്തിന് കാരണമായ വ്യക്തികളുടെ പേരുകൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടർന്ന് അ‌വരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ജി ഗോപകുമാർ, രമേശ്‌ എം തമ്പി, പ്രോ റോസമ്മ ഫിലിപ്, ആർ സനൽ കുമാർ, എന്നിവരാണ് കോൺഗ്രസ്സ് അംഗങ്ങൾ. ഷാഫി ചാലിയമാണ് ലീഗ് അംഗം. കെസി വേണുഗോപാൽ പക്ഷത്തുനിന്ന് സനൽ കുമാർ പട്ടികയിലിടം പിടിച്ചതോടെയാണ് തർക്കം സമവായത്തിലേക്ക് എത്തിയത്. സുധ മേനോന്റെ പേരും കെസി പക്ഷം മുന്നോട്ട് വച്ചിരുന്നെങ്കിലു, അ‌വർക്ക് മറ്റൊരു പദവി നൽകാനാണ് ധാരണ.

English Summary

Chief Minister V.D. Satheesan has confirmed that a dispute arose among ministers during the cabinet meeting. Following these disagreements and after taking into account consensus arrangements between the party factions the ministers approved the new list of PSC members. The list includes four members from the Congress and one from the Muslim League.

Follow Us