Kitchen Tips: ദിവസങ്ങളോളം ബ്രെഡ് ഫ്രഷായി സൂക്ഷിക്കാൻ…; സിമ്പിളാണ്, ചെയ്യേണ്ടത് ഇങ്ങനെ
Store Bread Fresh For Long: കഴിക്കാൻ ഉദ്ദേശിക്കുന്നത് മാത്രം മുറിക്കുക. അല്ലാത്ത ഭാഗം മുറിക്കാതെ തന്നെ വച്ചാൽ പെട്ടെന്ന് കേടാകില്ല. അല്ലെങ്കിൽ ഒരു തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കുക. പ്ലാസ്റ്റിക്കു കൊണ്ട് മൂടി ബ്രെഡ് സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

ബ്രെഡ് മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഒരു ഭക്ഷ്യഉല്പന്നമാണ്. പല രീതിയിൽ അവ കഴിക്കാം. പെട്ടെന്നുള്ള തിരക്കിനിടയിൽ ഞൊടിയിടയിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ബ്രെഡ് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്. എന്നാൽ പൂപ്പൽ പിടിക്കാതെ അവ ദിവസങ്ങളോളെ സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക്ക് കവറുകളിൽ വയ്ക്കാതെ തന്നെ ഇവ കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗം എന്താണെന്ന് നോക്കാം. (Image Credits: Gettyimages)

എന്നാൽ ബ്രെഡ് ഫ്രഷ് ആയി സൂക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്. കോട്ടൺ തുണി, ലിനൻ റാപ്പുകൾ അല്ലെങ്കിൽ പേപ്പർ ബാഗുകൾ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് അനാവശ്യമായ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഇല്ലാതാക്കാനും കഴിയും. പ്ലാസ്റ്റിക്കു കൊണ്ട് മൂടി ബ്രെഡ് സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. കൂടാതെ, പൂപ്പൽ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Gettyimages)

വായു സഞ്ചാരം കേടാകുന്നത് തടയുമെന്നാണ് ഗ്രാൻഡെ ഡൊറാഡോസ് സർവകലാശാലയുടെ പഠനം വെളിപ്പെടുത്തുന്നത്. കട്ടിയുള്ളതായാലും ഒരു പേപ്പർ ബാഗുകൊണ്ട് ബ്രെഡ് പൊതിഞ്ഞുവച്ചാൽ വായു സഞ്ചാരം ലഭിക്കുന്നു. പക്ഷേ ബ്രെഡ് വളരെ വേഗത്തിൽ ഉണങ്ങുന്നത് സംരക്ഷിക്കുന്നു. ഈർപ്പം കുറയുമ്പോൾ തന്നെ പൂപ്പൽ വളർച്ച നിൽക്കുന്നു. (Image Credits: Gettyimages)

കഴിക്കാൻ ഉദ്ദേശിക്കുന്നത് മാത്രം മുറിക്കുക. അല്ലാത്ത ഭാഗം മുറിക്കാതെ തന്നെ വച്ചാൽ പെട്ടെന്ന് കേടാകില്ല. അല്ലെങ്കിൽ ഒരു തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കുക. ആവശ്യാനുസരണം കഷ്ണങ്ങളാക്കി എടുത്ത് ഭക്ഷിക്കാം. അനാവശ്യമായി മുറിക്കുന്നതോ തെറ്റായ രീതിയിൽ അവ കൈകാര്യം ചെയ്യുന്നതോ പെട്ടെന്ന് കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. (Image Credits: Gettyimages)

നിങ്ങൾ ബ്രെഡ് പ്ലാസ്റ്റിക്ക് കവറുകളിലാണ് സൂക്ഷിക്കുന്നതെങ്കിൽ അതിലെ ഈർപ്പം പൂപ്പൽ വളർച്ചയും ത്വരിതപ്പെടുത്തുന്നുവെന്ന് ഗ്രാൻഡെ ഡൊറാഡോസ് സർവകലാശാലയുടെ പഠനം തെളിയിക്കുന്നു. കൂടാതെ കോട്ടൺ തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ പോലുള്ള പ്രകൃതിദത്ത വസ്തുക്കളിലേക്ക് മാറ്റിയാൽ തന്നെ നിങ്ങൾക്ക് പെട്ടെന്ന് മാറ്റം കാണാൻ സാധിക്കുന്നു. (Image Credits: Gettyimages)