Kitchen Tips: മുട്ടത്തോട് ഇനി കളയേണ്ട; ഏത് കറയും നിമിഷനേരം കൊണ്ട് വൃത്തിയാകും
Eggshell Cleaning Hack: മുട്ടയുടെ ഉള്ളിലുള്ളതെല്ലാം എടുത്ത് തോട് കളയുന്നതാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ മുട്ടത്തോട് വെറുതെ കളയേണ്ട.

പ്രോട്ടീനുകളാൽ സമ്പുഷ്ടമായ മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫേസ് മാസ്ക് അല്ലെങ്കിൽ ഹെയർ മാസ്ക് ആയി ഉപയോഗിക്കുന്നത് മുടിക്കും ചർമ്മത്തിനും നല്ലതാണ്. എന്നാൽ കറ കളയാൻ മുട്ട ഉപയോഗിക്കാമെന്ന് അറിയാമോ? (Image Credits: Pexels)

മുട്ടയുടെ ഉള്ളിലുള്ളതെല്ലാം എടുത്ത് തോട് കളയുന്നതാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ മുട്ടത്തോട് വെറുതെ കളയേണ്ട. ഏത് കറയും നിമിഷ നേരം കൊണ്ട് കളയാൻ സഹായിക്കുന്ന ഒരു ക്ലീനർ. (Image Credits: Pexels)

മുട്ടത്തോട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുത്ത് ശേഷം വെയിലത്തോ എയർ ഡ്രയറോ ഓവനിൽ വെച്ചോ ഉണക്കിയെടുക്കുക. ഇനി ഇത് നന്നായി പൊടിച്ചെടുത്ത ശേഷം എയർ ടൈറ്റായ ഒരു ജാറിൽ അടച്ചു സൂക്ഷിക്കാം. (Image Credits: Pexels)

ഇത് ഡിഷ് വാഷിങ് സോപ്പിനൊപ്പം ചേർത്ത് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കാം. എത്ര കഠിനമായ കറയും നീക്കം ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ, സിങ്ക് വൃത്തിയാക്കുന്നതിനും മുട്ടത്തോട് പൊടി ഉപയോഗിക്കാം. (Image Credits: Pexels)

അതുപോലെ, ബോട്ടിലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ അകറ്റാൻ സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ മുട്ടത്തോട് പൊടിക്കൊപ്പം അൽപ്പം സോപ്പ് പൊടിയും ചെറു ചൂടുവെള്ളവും ചേർത്ത് ബോട്ടിലിലേക്ക് ഒഴിച്ച് നന്നായി കുലുക്കി കഴുകാവുന്നതാണ്. (Image Credits: Pexels)