പാൽപ്പാട കളയല്ലേ, ചർമ്മസംരക്ഷണത്തിന് ഇനി വില കൂടിയ ക്രിമുകൾ വേണ്ട | How to Use Milk Cream for Glowing Skin, Home Remedies and Face Packs Malayalam news - Malayalam Tv9

Skin Care: പാൽപ്പാട കളയല്ലേ, ചർമ്മസംരക്ഷണത്തിന് ഇനി വില കൂടിയ ക്രിമുകൾ വേണ്ട

Updated On: 

28 Sep 2026 | 03:34 PM

Milk Cream for Glowing Skin: മുഖക്കുരുവും കറുത്ത പാടുകളും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ ചർമ്മത്തിന്റെ മൃദുത്വവും സൗന്ദര്യവും നിലനിർത്താൻ പലതരത്തിലുള്ള വിലകൂടിയ ക്രീമുകൾ പരീക്ഷിക്കുന്നതിന് പകരം, പാൽപ്പാട ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം. പാൽ കാച്ചി കഴിയുമ്പോൾ ലഭിക്കുന്ന പാൽപ്പാട പോഷകങ്ങളുടെ കലവറയാണ്.

1 / 5
 മുഖക്കുരുവും കറുത്ത പാടുകളും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ ചർമ്മത്തിന്റെ മൃദുത്വവും സൗന്ദര്യവും നിലനിർത്താൻ പലതരത്തിലുള്ള വിലകൂടിയ ക്രീമുകൾ പരീക്ഷിക്കുന്നതിന് പകരം, വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന പാൽപ്പാട ഉപയോഗിക്കാം. പാൽപ്പാട എങ്ങനെ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുമെന്ന് നോക്കാം....  (Image Credit source: Getty Images)

2 / 5
പാൽ കാച്ചി കഴിയുമ്പോൾ ലഭിക്കുന്ന പാൽപ്പാട പോഷകങ്ങളുടെ കലവറയാണ്. കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ A, C, B-6, ഫോളേറ്റ്, ബയോട്ടിൻ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് പാൽപ്പാട. ഇത് ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകാനും ചർമ്മത്തിന്റെ മിനുസവും മൃദുത്വവും നിലനിർത്താനും സഹായിക്കും.

3 / 5
അര സ്പൂൺ പാൽപ്പാടയും അര സ്പൂൺ തേനും എടുത്ത് നന്നായി യോജിപ്പിക്കുക. ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് വെക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയ ശേഷം സാധാരണ ലോഷനോ ക്രീമോ പുരട്ടാം. ദിവസവും ഇത് ചെയ്യുന്നത് ചർമ്മത്തിൽ ദീർഘനേരം ഈർപ്പം നിലനിർത്തും.

4 / 5
അര ടീസ്പൂൺ പാൽപ്പാടയിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ശേഷം ടീ ട്രീ ഓയിലോ ലോഷനോ പുരട്ടുന്നത് നല്ലതാണ്. മുഖക്കുരു മാറാനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്.

5 / 5
കുറച്ച് പാൽപ്പാടയും തേനും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടി 10–15 മിനിറ്റിന് ശേഷം കഴുകി ലിപ് ബാം പുരട്ടാം. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചുണ്ടിൽ പാൽപ്പാട പുരട്ടി 2–3 മിനിറ്റ് പതുക്കെ മസാജ് ചെയ്യുക. രാവിലെ ചുണ്ടുകൾ മൃദുവും തിളക്കമുള്ളതുമായി മാറും.

Loading...
Unable to load recommendations.
Follow Us
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
എണ്ണ വേണ്ട! പപ്പടം വറുതെടുക്കാൻ വഴികൾ വേറെയുണ്ട്
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി