AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Scene Movie: ‘ആ ഒറ്റ ഇൻസിഡൻ്റിലായിരുന്നു ഫസ്റ്റ് ഹാഫ് നിന്നത്, അത് ലീക്കായപ്പോൾ എല്ലാം മാറ്റി’; വെളിപ്പെടുത്തലുമായി ജിത്തു മാധവൻ

Jithu Madhavan's Big Revelation on Scene Movie: A Plot Leak Changed the Entire First Half: കഥയിലെ ആ സംഭവത്തിന് മുൻപും ശേഷവും എന്ത് സംഭവിക്കുന്നു എന്നതായിരുന്നു സിനിമയിലെ ആദ്യ പകുതി. ആ ഇൻസിഡൻ്റ് എങ്ങനെ സംഭവിച്ചു എന്ന് വെളിപ്പെടുത്തിന്നിടത്തായിരുന്നു ആദ്യ പകുതിയുടെ എക്സൈറ്റ്മെൻ്റ്. എന്നാൽ അത് ചോർന്നതോടെ ആ ഭാഗത്തിൻ്റെ പ്രാധാന്യം തന്നെ കുറഞ്ഞു. പിന്നീട് എഡിറ്റിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ സിനിമയിലുള്ള ഫസ്റ്റ് ഹാഫിലേക്ക് എത്തിച്ച

Scene Movie: ‘ആ ഒറ്റ ഇൻസിഡൻ്റിലായിരുന്നു ഫസ്റ്റ് ഹാഫ് നിന്നത്, അത് ലീക്കായപ്പോൾ എല്ലാം മാറ്റി’; വെളിപ്പെടുത്തലുമായി ജിത്തു മാധവൻ
നസ്‌ലൻ, ജിത്തു മാധവൻImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 12 Nov 2026 | 05:33 PM

ജിത്തു മാധവവൻ്റെ ആദ്യ തമിഴ് സിനിമ ‘സീൻ’ കേരളത്തിലെയും തമിഴ്നാട്ടിലെയും തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുയാണ്. ചിത്രത്തിലെ നസ്ലൻ്റെ വില്ലൻ കഥാപാത്രത്തെ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. സൂര്യ നായകനായെത്തിയ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 200 കൊടിയിലേക്ക് അടുക്കുകയാണ്. എന്നാൽ ചിത്രത്തിൻ്റെ ആദ്യ പകുതി മറ്റൊരു രീതിയിലായിരുന്നു പ്ലാൻ ചെയ്തിരുന്നത് എന്നും. ഒരു പ്രധാന സംഭവം ചോർന്നതോടെ പ്രേക്ഷകർക്ക് എക്സൈറ്റ്മെൻ്റ് നഷ്ടപ്പെടാതിരിക്കാൻ ചിത്രത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ നടത്തേണ്ടിവന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ജിത്തു മാധവൻ

ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട് നേരിട്ട വലിയ പ്രതിസന്ധിയെ കുറിച്ചും അതിനെ എങ്ങനെ നേരിട്ടു എന്നും സംവിധായകൻ തുറന്നു പറഞ്ഞത്. ഇടയ്ക്ക് വച്ച് സിനിമയ്ക്ക് ‘ത്രിൽ’ എന്ന പേർ നൽകിയിരുന്നു എന്ന് അഭിമുഖത്തിൽ ജിത്തു മാധവൻ പറയുന്നു. സിനിമ കാണുമ്പോൾ ആളുകൾ അനുഭവിക്കേണ്ട ഇമോഷൻ ത്രില്ലായിരിക്കണം എന്നതായിരുന്നു ചിന്ത. ആ നിലയിൽ തന്നെയാണ് സിനിമ രൂപപ്പെടുത്തിയതും. ആദ്യ പകുതി മുഴുവനും ക്യാരക്ടർ ബിൽഡപ്പും ഇൻഡ്രോയുമായിരുന്നു. രണ്ടാം പകുതിയിൽ നിന്നുമാണ് ശരിക്കും കഥ ആരംഭിക്കുന്നത്. എന്നാൽ ഇൻഡ്രോയ്ക്കപ്പുറം ആദ്യ പകുതിയിൽ ത്രില്ലടിപ്പിക്കുന്ന ഒരു ഇൻസിഡൻ്റ് ഉണ്ടായിരുന്നു, അത് ചോർന്നതോടെയാണ് എല്ലാം മാറി മറിഞ്ഞത് എന്ന് ജിത്തു പറഞ്ഞു.

Also Read: Naslen: അഹങ്കാരിയാണോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നസ്ലിൻ

ഒരു പ്രധാന ഇൻസിഡൻ്റിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിൻ്റെ ആദ്യ പകുതി പൂർണമായും തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത് ചോർന്നതോടെ പിന്നീട് എഡിറ്റിൽ മാറ്റം വരുത്തിയാണ് ഇപ്പോഴുള്ള ഫസ്റ്റ് ഹാഫിലേക്ക് സിനിമയെ എത്തിച്ചത് എന്ന് ജിത്തു മാധൻ വ്യക്തമാക്കി. കഥയിലെ ആ സംഭവത്തിന് മുൻപും ശേഷവും എന്ത് സംഭവിക്കുന്നു എന്നതായിരുന്നു സിനിമയിലെ ആദ്യ പകുതി. ആ ഇൻസിഡൻ്റ് എങ്ങനെ സംഭവിച്ചു എന്ന് വെളിപ്പെടുത്തിന്നിടത്തായിരുന്നു ആദ്യ പകുതിയുടെ എക്സൈറ്റ്മെൻ്റ്. എന്നാൽ അത് ചോർന്നതോടെ ആ ഭാഗത്തിൻ്റെ പ്രാധാന്യം തന്നെ കുറഞ്ഞു. പിന്നീട് എഡിറ്റിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ സിനിമയിലുള്ള ഫസ്റ്റ് ഹാഫിലേക്ക് എത്തിച്ചത്. അതോടെ ആദ്യ പകുതിയിൽ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടിയിരുന്ന പ്രധാന ഇൻസിഡൻ്റിൻ്റെ പ്രാധാന്യം കുറയുകയും. ഇൻട്രോ ഉൾപ്പടെയുള്ള കാര്യങ്ങളുടെ ലെവൽ അൽപ്പം കൂട്ടേണ്ടിയും വന്നു എന്ന് ജിത്തു മാധവൻ പറയുന്നു.

“സിനിമയുടെ ലീക്കായ ഇൻസിഡൻ്റിനെ കുറിച്ച് തിർത്തും അറിവില്ലാത്ത ഒരാൾ സിനിമ വന്ന് കണ്ടിരുന്നെങ്കിൽ ഞെട്ടിപ്പോകുന്ന തരത്തിലാണ് ആദ്യ പകുതി ബിൽഡ് ചെയ്തിരുന്നത്. അത് ഉടഞ്ഞപ്പോഴേക്കും ഒന്ന് പാനിക്കായങ്കിലും പിന്നീട് ബാക്കിയുള്ള ഭാഗങ്ങൾ ബിൾഡ് ചെയ്ത് ഇപ്പോൾ സിനിമയിലുള്ള ഫസ്റ്റ് ഹാഫിലേക്ക് എത്തിക്കുകയായിരുന്നു” ജിത്തു മാധവൻ പറഞ്ഞു.

English Summary

Director Jithu Madhavan revealed that the first half of Suriya’s blockbuster movie ‘Scene’ had to be entirely changed and re-edited after a key, thrilling plot incident was leaked.

Follow Us