ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസം; ജസ്പ്രീത് ബുംറയ്ക്ക് ഫിറ്റ്നസ് ക്ലിയറൻസ്! | Huge Boost For Team India: Jasprit Bumrah Passes Fitness Test Ahead Of Sri Lanka Test Series Malayalam news - Malayalam Tv9

Jasprit Bumrah: ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസം; ജസ്പ്രീത് ബുംറയ്ക്ക് ഫിറ്റ്നസ് ക്ലിയറൻസ്!

Published: 

31 Jul 2026 | 06:14 PM

Jasprit Bumrah Fitness Update: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ഫിറ്റ്നസ് അനുമതി ലഭിച്ചു. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ആണ് അനുമതി നല്‍കിയത്.

1 / 5
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ഫിറ്റ്നസ് അനുമതി ലഭിച്ചു. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ആണ് അനുമതി നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് പരിക്കേറ്റത് (Image Credit Source: PTI).

2 / 5
പരിക്ക് കാരണം ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഫിറ്റ്‌നസ് അനുമതിക്ക് വിധേയമായി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായതായി ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു. ഫിറ്റ്നസ് ടെസ്റ്റുകൾ അദ്ദേഹം വിജയിച്ചു.

3 / 5
ടീമിന്റെ പദ്ധതികളിൽ അദ്ദേഹം വളരെ പ്രധാനിയാണ്‌. രണ്ട് മത്സരങ്ങളിലും അദ്ദേഹം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കും.

4 / 5
രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതൽ കൊളംബോയിൽ നടക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് അതിപ്രധാനമാണ്.  നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഫൈനൽ പോരാട്ടത്തിൽ പ്രവേശിക്കാനുള്ള സാധ്യത നിലനിർത്താൻ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്ന ഒമ്പത് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലെങ്കിലും വിജയിക്കേണ്ടതുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളും ജയിക്കുകയാകും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

5 / 5
ന്യൂസിലാൻഡിനെതിരായ എവേ പരമ്പരയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ അത് ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കും. പരിക്കുകളെ തുടര്‍ന്ന് ഹര്‍ഷിത് റാണയും, നിതീഷ് റെഡ്ഡിയും കളിക്കില്ല. ഹാസ്ട്രിങ് പരിക്ക് മൂലം വാഷിങ്ടണ്‍ സുന്ദര്‍ ആദ്യ മത്സരത്തിനില്ല. പരിക്കേറ്റ ആകാശ് ദീപും കളിക്കില്ല.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്