തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നു, സ്മാർട്ടാകാൻ HMRL | Hyderabad Metro Updates, HMRL to Upgrade 10 Busiest Stations in New Pilot Project Malayalam news - Malayalam Tv9

Hyderabad Metro: തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നു, സ്മാർട്ടാകാൻ HMRL

Updated On: 

30 Jul 2026 | 02:59 PM

Hyderabad Metro to Upgrade Busiest Stations in New Pilot Project: മെട്രോ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാനുഭവവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടു.

1 / 5
മെട്രോ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാനുഭവവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (HMRL). നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടതായി അധികൃതർ അറിയിച്ചു. (Image Credit source: Facebook)

2 / 5
എച്ച്എംആർഎൽ അഡീഷണൽ മാനേജിംഗ് ഡയറക്ടർ ബി അജിത് റെഡ്ഡി മെട്രോ സ്റ്റേഷനുകളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയെ തുടർന്നാണ് തീരുമാനം. സ്ട്രീറ്റ് ലെവലിലെയും സ്റ്റേഷൻ പരിസരങ്ങളിലെയും അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കി, യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും.

3 / 5
അതുപോലെ, റായ്ദുർഗ് പോലുള്ള പ്രധാന ഐടി ഹബ്ബ് സ്റ്റേഷനുകളിൽ സമീപത്തെ ഓഫീസ് സമുച്ചയങ്ങളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന സ്കൈവാക്കുകളിലെ കാൽനടയാത്രയും തിരക്കും ക്രമീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. മെട്രോ പില്ലറുകൾക്കിടയിലുള്ള മീഡിയനുകളുടെയും സ്റ്റേഷൻ പരിസരങ്ങളുടെയും ശുചിത്വം ഉറപ്പാക്കും.

4 / 5
ബീഗംപേട്ട് , അമീർപേട്ട്, റായ്ദുർഗ് , ഹൈടെക് സിറ്റി, മിയാപൂർ, എൽ.ബി നഗർ, എം.ജി.ബി.എസ്, ജെ.ബി.എസ് പരേഡ് ഗ്രൗണ്ട് , കുക്കട്ട്പള്ളി , സെക്കന്ദരാബാദ് ഈസ്റ്റ് എന്നീ 10 പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

5 / 5
പ്ലാറ്റ്‌ഫോമുകളിലും കോൺകോഴ്‌സുകളിലും യാത്രക്കാർക്കുള്ള ഇരിപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പൈലറ്റ് പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലേക്കും ഈ നവീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്