AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: കരിക്ക് കൂടുതൽ വെട്ടുന്നതാണോ വെളിച്ചെണ്ണവില കൂടാൻ കാരണം

Kerala Coconut Oil Prices: മൺസൂൺ മഴയുടെ അഭാവം അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനവ് തുടങ്ങിയവ തേങ്ങ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് തേങ്ങയുടെ ലഭ്യത കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

aswathy-balachandran
Aswathy Balachandran | Published: 20 Jul 2025 14:46 PM
കേരളത്തിൽ വെളിച്ചെണ്ണ വില കൂടുന്നതിന് പ്രധാന കാരണങ്ങൾ ആയി പലതും പറയുന്നുണ്ടെങ്കിലും ഇതിൽ ഏറ്റവും അധികം കേൾക്കുന്നത് കരിക്കിന്റെ ഉപയോഗം കൂടി എന്ന കാരണമാണ്.

1 / 5
വെളിച്ചെണ്ണ ഉത്പാദനത്തിന് കേരളത്തിൽ ഏറ്റവും അധികം ആവശ്യമായ കൊപ്രയുടെ വലിയൊരു വിഭാഗം തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ തേങ്ങയുടെ ഉൽപാദനം കുറഞ്ഞത് കൊപ്രയുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. കരിക്കിന്റെ ഉപഭോഗം കൂടിയതും കൊപ്ര കളങ്ങൾ കാലിയായതും തമ്മിൽ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

2 / 5
വേനൽക്കാലത്ത് കരിക്കിന് ആവശ്യക്കാർ കൂടുന്നത് തേങ്ങ കരിക്കായി വിറ്റഴിക്കുന്നതിനും വെളിച്ചെണ്ണ ഉത്പാദനത്തിനുള്ള തേങ്ങയുടെ ലഭ്യതയെ കുറയ്ക്കുന്നു. കരിക്ക് വിൽക്കുന്നത് വഴി കർഷകർക്ക് നല്ല വില ലഭിക്കുന്നതും ഇതിനൊരു കാരണമാണ്. ഉദാഹരണത്തിന് ഒരു കരിക്കിന് 50 രൂപ വരെ കർഷകർക്ക് ലഭിക്കുമ്പോൾ തേങ്ങയ്ക്ക് വില തീരെ കുറവാണ്.

3 / 5
മൺസൂൺ മഴയുടെ അഭാവം അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനവ് തുടങ്ങിയവ തേങ്ങ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് തേങ്ങയുടെ ലഭ്യത കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4 / 5
പാമോയിൽ, സൺഫ്ലവർ ഓയിൽ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും വെളിച്ചെണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ചുരുക്കത്തിൽ കരിക്കിന്റെ വർധിച്ച ഉപയോഗം വെളിച്ചെണ്ണ വില വർധിക്കുന്നതിന് ഒരു കാരണമാണെങ്കിലും കൊപ്രയുടെ ലഭ്യത കുറവ് തേങ്ങയുടെ ഉൽപാദനത്തിലെ കുറവ് കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടത്.

5 / 5